തിരുവനന്തപുരം: മുസ് ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. എം.എസ്.എഫിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹംതെക്കൻ കേരളത്തിൽ മുസ്ലിം ലീഗ് പാർട്ടിയുടെ പ്രമുഖ നേതാവായി വളർന്നു. പ്രഭാഷകൻ, തൊഴിലാളി സംഘടനാ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയനായ നേതാവാണ് വിട പറഞ്ഞത്. ഖബറടക്കം പിന്നീട്.
Related Posts
തിരുവനന്തപുരം അമ്പൂരിയിൽ കാട്ടുപോത്ത് ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് രാവിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ…
ഗതാഗതം നിരോധിച്ചു
കളമ്പുകാട്- കോട്ടയം റോഡില്‍ ഇന്റര്‍ലോക്ക് ഇടുന്ന പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20 ശനിയാഴ്ച മുതല്‍ 23 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്തുവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍…
സി എം കിഡ്സ് സ്കോളർഷിപ്പ് നേടിയ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥി ഹനീൻ മുഹമ്മദ് കെ. വി Share this… Whatsapp Facebook Pinterest…
