റെയിൽവേ സ്റ്റേഷനിൽ കണ്ട പ്ലാസ്റ്റിക് മനുഷ്യൻ കൗതുകമായി

ലോക പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും സംയുക്തമായി വിവിധ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി ദിന റാലി സ്റ്റേഷൻ മാസ്റ്റർ രാജീവ് കുമാർ മിശ്ര ഉദ്ഘാടനം ചെയ്തു. ഒറ്റ തവണ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള പ്രതിഞ്ജ ഹെൽത്ത് ഇൻസ്പെക്ടർ ലക്ഷ്മിദേവി ജെ ചൊല്ലി കൊടുത്തു. പരിസ്ഥിതി പോസ്റ്റർ രചന, ക്വിസ് , ലഘുലേഖ വിതരണം, തൈ നടീൽ തുടങ്ങിയവ നടത്തി.പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ യാത്രക്കാർക്ക് ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി സ്‌റ്റേഷൻ പരിസരത്ത് നിന്നും ശേഖരിച്ച ഒഴിഞ്ഞ വെള്ളത്തിൻ്റെ കുപ്പികൾ കൊണ്ട് അക്ഷയ് എന്ന വിദ്യാർത്ഥിയുടെ ശരീരത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ചേർത്ത് വച്ച് പ്ലാസ്റ്റിക് മനുഷ്യനെ നിർമ്മിച്ചു. ഇത് തികച്ചും മാതൃകാപരവും വ്യത്യസ്തവുമായിരുന്നുവെന്നും ട്രാഫിക് ഇൻസ്പെക്ടർ വൽസലൻ പറഞ്ഞു. ട്രെയിനിൽ നിന്നും സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാർക്ക് പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു. ഒപ്പം കുടിവെള്ളത്തിനായി ഒറ്റ തവണ പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് പകരം സ്‌റ്റീൽ ബോട്ടിലുകൾ കൈവശമുണ്ടായിരുന്നവർക്ക് തുണി സഞ്ചി സമ്മാനമായി നൽകി.കൊമേഴ്ഷ്യൽ സുപ്രറിൻഡൻ്റ് ശിവേന്ദ്രൻ അബു, ഹെൽത്ത് ഇൻസ്പെക്ടർ ലക്ഷ്മിദേവി ജെ , ഇലക്ട്രിക്കൽ എഞ്ചിനീയർ വിനോദ് , പ്രിൻസിപ്പാൾ പി എസ് അരുൺ, പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കാസർകോട് ടൗൺ എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ പി സമീർ സിദ്ദീഖി , സ്‌കൂൾ കൗൺസിലർ എസ് കെ ജീഷ്‌മ , സി എം പ്രജീഷ്, എസ് സനിത , സോഫിയ, സിന്ധു പി രാമൻ, വോളൻ്റിയർമാരായ സൽമാൻ ഫാരിസ്, പി സി അഭിഷേക് , കെ അക്ഷയ് , ആദിദേവ് , അദ്വൈത് , എം കെ ആര്യ, എം എസ് വിസ്മയ , കെ കീർത്തന , അനാമിക ബാലകൃഷ്ണൻ, ശ്രീയ ലക്ഷ്മി രൂപഷ് തുടങ്ങിയവർ നേതൃത്വം നൽകിഫോട്ടോ ക്യാപ്ഷൻലോക പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലാസ്റ്റിക് മനുഷ്യനുമായി.

Leave a Reply

Your email address will not be published. Required fields are marked *