ഇടുക്കി: ജില്ലയിലെ വനമേഖലയിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. നേര്യമംഗലം വാളറ ഭാഗത്താണ് മാലിന്യം തള്ളുന്നത്. ഇതിനെ തുടർന്ന് വനമേഖലയോട് ചേർന്നുള്ള പാതയോരങ്ങളിലും,ദേവിയാർ പുഴയിലും മാലിന്യക്കൂമ്പാരം രൂപപ്പെട്ടു. എന്നാൽ ഇത് തടയാൻ പഞ്ചായത്തും വനം വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഇടുക്കി ജില്ലയിലെ വനമേഖലയിൽ മാലിന്യം തള്ളുന്നതായി പരാതി
