തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചു

ഇടുക്കി: തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചു. കൈക്കൂലി കേസിൽ പ്രതിയായതോടെ സനീഷിനുള്ള പിന്തുണ എൽ.ഡി.എഫ് പിൻവലിച്ചിരുന്നു. ചെയര്‍മാനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന ആവിശ്വാസ പ്രമേയം മറ്റന്നാൾ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം. യു.ഡി.എഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എല്‍.ഡി.എഫ് പിന്തുണയിലാണ് ചെയര്‍മാനായത്. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. കുമ്മംകല്ല് ബി.ടി.എം. എല്‍.പി.സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ […]

Continue Reading

ഇടുക്കി ജില്ലയിലെ വനമേഖലയിൽ മാലിന്യം തള്ളുന്നതായി പരാതി

ഇടുക്കി: ജില്ലയിലെ വനമേഖലയിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. നേര്യമംഗലം വാളറ ഭാഗത്താണ് മാലിന്യം തള്ളുന്നത്. ഇതിനെ തുടർന്ന് വനമേഖലയോട് ചേർന്നുള്ള പാതയോരങ്ങളിലും,ദേവിയാർ പുഴയിലും മാലിന്യക്കൂമ്പാരം രൂപപ്പെട്ടു. എന്നാൽ ഇത് തടയാൻ പഞ്ചായത്തും വനം വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Continue Reading

ഇടുക്കിയിൽ കളക്ടർക്ക് തിരിച്ചടി; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഇടുക്കി: ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഭൂസംരക്ഷണ സേനയിലെ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ കളക്ടറുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. ദേവികുളം ഉടുമ്പൻചോല പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം 14 നാണ് ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സിപിഐ നേതാവ് ഭീഷണിപ്പെടുത്തിയത്. മൂന്നാർ കേസുകൾ പരിഗണിക്കവേ അമിക്വസ് ക്യൂറിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

Continue Reading