ചാലക്കുടി: ദേശീയപാതയിലെ ചാലക്കുടി പുഴ പാലങ്ങളിലെ തൃശൂർ ഭാഗത്തേക്കുള്ള പഴയ പാലം ഗുരുതരമായ ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് 25 മുതൽ ഒരുമാസം അറ്റകുറ്റപ്പ ണികൾക്കായി അടച്ചിടും. ഈ പാലത്തിലൂടെ പോകേണ്ട വാഹനങ്ങൾ പണി തീരുംവരെ തൃശൂർ-എറണാ കുളം ദിശയിലെ പാലത്തിലൂടെ കടത്തിവിടും.പാലത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലായി 100 മീറ്റർ മാറി വാഹനങ്ങൾക്ക് ട്രാക്ക് മാറ്റാൻ മീഡിയൻ പൊളിച്ചു മാറ്റിയുള കോൺക്രീറ്റിങ്ങും ടാറിങ്ങും പൂർത്തിയായി. 1972 ൽ സ്ഥാപിതമായതാണീ പാലം. കൊരട്ടിയിൽ മേൽപാല നിർമാണവും ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാത നിർമാണവും നടക്കുന്നതിനാൽ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടങ്ങിയിട്ട് നാളുകളേറെയായി.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റവും തിരക്കിലേക്ക് കടക്കുന്ന സമയമാണ് ഈ ഒരു മാസം.ഇതിനിടയിൽ പാലം അടക്കുകയും ചെയ്യുമ്പോൾ ഗതാഗതപ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമെന്നുറപ്പാണ്.
Related Posts
മഹിള കോൺഗ്രസ് അടുപ്പുകൂട്ടി സമരം നടത്തി
പറവൂർ: ചേന്ദമംഗലം മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പാചക വാതക വില വർദ്ധനവിനും പ്രതിസന്ധിക്കുമെതിരെ വടക്കുംപുറം പോസ്റ്റ് ഓഫീസിനു മുൻപിൽ അടുപ്പുകൂട്ടി സമരം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ…
ട്രെയിൻ പാളത്തിൽ തലവെച്ചു കിടന്നതിന് നടൻ മൻസൂർ അലി ഖാന്റെ പേരിൽ കേസ്
ചെന്നൈ: ട്രെയിൻ പാളത്തിൽ തലവെച്ചു കിടന്നതിന് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർഥിയുമായ മൻസൂർ അലി ഖാന്റെ പേരിൽ കേസെടുത്തു.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മൻസൂർ അലി ഖാൻ റെയിൽവേ…
“ലാബ് ഓൺ വീൽസ്” പുതിയ സേവനവുമായി ടിഎംഎം ഹോസ്പിറ്റൽ
തിരുവല്ല മെഡിക്കൽ മിഷൻ (TMM Hospital) സ്റ്റാഫ് ഇപ്പോൾ നിങ്ങളുടെ വീട്ടിൽ വന്ന് ബ്ലഡ് ടെസ്റ്റ് എടുക്കുന്ന സൗകര്യം ഒരുക്കിയിരിക്കുന്നു. ഇനി ആശുപത്രിയിലേക്ക് പോകേണ്ടതില്ല!TMM സ്റ്റാഫ് നിങ്ങളുടെ…
