സ്വിഫ്റ്റ് ടെലിസ്കോപ്പിനെ രക്ഷിക്കാനുള്ള മിഷൻ നാസ ഉപേക്ഷിച്ചു

കേപ് കനാവറാല്‍: നാസയുടെ തകര്‍ന്നുകൊണ്ടിരിക്കുന്ന സ്വിഫ്റ്റ് ബഹിരാകാശ ടെലിസ്‌കോപ്പിനെ രക്ഷിക്കാനുള്ള മിഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദൗത്യം ഉപേക്ഷിച്ചു.ഇതോടെ രണ്ട് പതിറ്റാണ്ടിലേറെയായി പ്രപഞ്ചത്തിലെ വന്‍ സ്‌ഫോടനങ്ങളെയും ഗാമ റേ വികിരണങ്ങളെയും നിരീക്ഷിച്ച സ്വിഫ്റ്റ് ടെലിസ്‌കോപ്പ് ഈ വര്‍ഷാവസാനത്തോടെ ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്ന് കത്തിയമരും.ടെലിസ്‌കോപ്പിന്റെ ഭ്രമണപഥം ഉയര്‍ത്തുന്നതിനായി കറ്റാലിസ്റ്റ് സ്‌പേസ് ടെക്‌നോളജീസ് അയച്ച ‘ലിങ്ക്’ എന്ന പേടകത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് ദൗത്യം ഉപേക്ഷിക്കാന്‍ കാരണം.
ജൂലൈയില്‍ വിക്ഷേപിച്ച പേടകം അനിയന്ത്രിതമായി ഭ്രമണം ചെയ്തതിനെ തുടര്‍ന്ന് ദിശ നിര്‍ണ്ണയിക്കാന്‍ കഴിയാതെ വരികയായിരുന്നു. സൂര്യനില്‍ നിന്നുണ്ടായ ശക്തമായ സൗരജ്വാലകളെ തുടര്‍ന്ന് ടെലിസ്‌കോപ്പിന്റെ ഉയരം അതിവേഗം കുറഞ്ഞതോടെയാണ് സ്വിഫ്റ്റിനെ രക്ഷിക്കാന്‍ നാസ 30 ദശലക്ഷം ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചത്.തുടര്‍ന്ന് ടെലിസ്‌കോപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ലിങ്ക് പേടകത്തിന് ടെലിസ്‌കോപ്പിനെ ഉയര്‍ത്താന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ ഈ മാസം അവസാനത്തോടെയോ ഒക്ടോബറോടെയോ സ്വിഫ്റ്റ് ഭൂമിയുടെ അന്തരീക്ഷത്തില്‍ വെച്ച് നശിക്കും

Leave a Reply

Your email address will not be published. Required fields are marked *