കോവളം വിഴിഞ്ഞം സ്മാർട്ട് വില്ലേജ് ഓഫിസ് മന്ദിരത്തിന്റെ ഉൽഘാടനം നടന്നു

കോവളം എംഎൽ എ അഡ്വ എം വിൻസെന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വിഴിഞ്ഞം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉൽഘാടനം ഓൺലൈനായി നിർവഹിച്ചു. കോട്ടപ്പുറം വാർഡ് കൗൺസിലർ പനിയടിമ ഹാർബർ വാർഡ് കൗൺസിലർ എം നിസാമുദ്ധീൻ, സി പി ഐ എം കോവളം ഏരിയ സെക്രട്ടറി അഡ്വ എസ് അജിത്, സി പി ഐ പ്രതിനിധി സി കെ സിന്ധുരാജൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബിജു മുക്കോല ബി ജെ പി പ്രതിനിധി വി പ്രവീൺകുമാർ, ആർ ജെ ഡി പ്രതിനിധി വിഴിഞ്ഞം ജയകുമാർ, ജനതാദൾ പ്രതിനിധി കെ രാജേന്ദ്രൻ, ഐ എൻ എൽ കോവളം മണ്ഡലം പ്രസിഡന്റ്‌ എം ഷംനാദ്, മുസ്ലിം ലീഗ് പ്രതിനിധി നൂറുദ്ധീൻ, കേരള കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ പി വിജയമൂർത്തി, കേരള കോൺഗ്രസ്‌ ജെ പ്രതിനിധി മാഹിൻ നെയ്യാറ്റിൻകര തഹസിൽദാർ നന്ദകുമാരൻ വി എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എ ഡി എം വിനീത് ടി കെ സ്വാഗതവും വിഴിഞ്ഞം വില്ലേജ് ഓഫീസർ ഉഷകുമാരി കെ എസ് കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *