നാടിന് ഭീഷണിയായ പാറ പൊട്ടിച്ചു നീക്കം ചെയ്തു

Kerala

ചെറുതോണി: കോലുമ്പൻ കോളനി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്ന വലിയ പാറ, ഫോറസ്റ്റ് വകുപ്പ്, ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ സേന എന്നിവരുടെ സംയോജിത പ്രവർത്തനഫലമായി ഇന്ന് സുരക്ഷിതമായി പൊട്ടിച്ചുമാറ്റി. ദുരന്ത സാധ്യത കണ്ടത്തിയതിനെ തുടർന്ന് പ്രദേശത്ത് അടിയന്തിര നടപടി സ്വീകരിച്ച ഭരണകൂടം, 6 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിചിരുന്നു.

പാറേമാവ് കൊളുമ്പൻ കോളനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ഭീമൻ പാറ, അടുത്തുള്ള വീടുകൾക്കും ജനജീവിതത്തിനും ഗൗരവമായ അപകടം സൃഷ്ടിക്കുമെന്ന നിഗമനത്തിലെത്തിയ ഉദ്യോഗസ്ഥർ, ഫോറസ്റ്റ് വകുപ്പിന്റെ നിർദ്ദേശ പ്രകാരം അടിയന്തരമായി നടപടി ക്രമങ്ങൾ ആരംഭിച്ചു.

പ്രദേശത്ത് നിലവിൽ ഉണ്ടായിരുന്ന പാറയെ ഒരു നിയന്ത്രിത രീതിയിൽ പൊട്ടിച്ചാണ് നീക്കം ചെയ്തത്. ഉദ്യോഗസ്ഥർ പ്രാദേശിക ജനങ്ങളുമായി നിരന്തരം സംവദിച്ച് അവരുടെ ആശങ്കകൾ പരിഹരിക്കുകയും, പദ്ധതിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തു. ഈ സങ്കീർണമായ പ്രവർത്തനത്തിൽ സാങ്കേതികവിദ്യയുടേയും, ഫോറസ്റ് ഓഫീസർമാരുടേയും, ദുരന്ത നിവാരണ സേനയുടേയും പരമാവധി പിന്തുണയുള്ളത് പ്രോജക്റ്റിന്റെ വിജയത്തിൽ നിർണ്ണായകമായിരുന്നു.
അസിസ്റ്റൻ്റ് കളക്ടർ,തഹസിൽദാർ, ഫോറസ്റ്റർ ,വാർഡ് മെമ്പർ , പൊതുപ്രവർത്തകർ എന്നിവരുടെ സജീവ സാന്നിധ്യത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *