വയനാട് ദുരന്തം: 630 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു, ക്യാമ്പുകളിൽ 97 കുടുംബങ്ങള്‍ മാത്രം

Kerala

വയനാട്: ഉരുൾപൊട്ടൽ ദുരന്തം നടന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ ദുരന്തബാധിതർക്ക് താൽക്കാലിക പുനരധിവാസം ഉറപ്പാക്കി സംസ്ഥാന സർക്കാർ. ക്യാമ്പുകളിൽ കഴിയുന്ന 630 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 160 കുടുംബങ്ങൾക്ക് വീട് അനുവദിച്ചു. പുനരധിവസിപ്പിച്ചതിൽ 26 എണ്ണം സർക്കാർ കെട്ടിടങ്ങളാണ്.

5 ക്യാമ്പുകളിലായി 97 കുടുംബങ്ങളാണ് ഇപ്പോൾ കഴിയുന്നത്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കൽപ്പറ്റ, മുട്ടിൽ, അമ്പലവയൽ, മീനങ്ങാടി, വെങ്ങപ്പള്ളി, പോസുതാന തുടങ്ങിയ തദ്ദശ സ്വയം ഭരണ സ്ഥാപന പരിധിയിലാണ് കൂടുതലായി പുനരധിവാസം നടന്നത്. ദുരന്ത ബാധിതരുടെ താത്പര്യം കൂടി പരിഗണിച്ചാണിത്.

304 അതിഥി തൊഴിലാളികളെ ക്യാമ്ബുകളില്‍ നിന്നും മാതൃ സംസ്ഥാനത്തേക്ക് അയച്ചു. ബാക്കിയുള്ളവരെ സുരക്ഷിതമായ മറ്റു തൊഴിലിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ക്യാമ്ബുകളില്‍ ഉണ്ടായിരുന്ന 211 തോട്ടം തൊഴിലാളി കുടുംബങ്ങളില്‍ 54 കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്ബുകളിലുള്ളത്. സുരക്ഷിതമായ തൊഴിലിടങ്ങളിലേക്കും വാടക വീടുകളിലേക്കുമാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *