വൈക്കത്തഷ്ടമിയുടെ പെരുമയിൽ സിറ്റി വോയ്സ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് സിറ്റി വോയ്സ് പ്രസിദ്ധീകരിച്ച പ്രത്യേക സപ്ലിമെന്റിന്റെ പ്രകാശന കർമ്മം വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു. വൈക്കം എം.എൽ.എ കെ. ബിനിമോൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു.
വൈക്കത്തഷ്ടമിയുടെ ചരിത്രവും ഐതിഹ്യവും ക്ഷേത്രത്തിന്റെ സാംസ്കാരിക പൈതൃകവും വിശ്വാസപ്പെരുമയും വായനക്കാരിലേക്ക് എത്തിക്കുന്നതിനായി മനോഹരമായ രീതിയിലാണ് സിറ്റി വോയ്സ് ഈ പ്രത്യേക പതിപ്പ് ഒരുക്കിയിരിക്കുന്നത്.
ആകർഷകമായ ഡിസൈനിംഗും മികച്ച ലേഔട്ടും ഉയർന്ന നിലവാരമുള്ള ആർട്ട് പേപ്പർ പ്രിന്റിംഗും പ്രത്യേക പതിപ്പിന് വേറിട്ട ദൃശ്യഭംഗി പകരുന്നു. നാല് പേജുകളിലായി തയ്യാറാക്കിയ സപ്ലിമെന്റിൽ പ്രഗൽഭ എഴുത്തുകാരായ ലക്ഷ്മി പ്രമോദ്, പി.സി. രാജേഷ്, സുരേഷ് ടി.കെ. എന്നിവരുടെ ശ്രദ്ധേയമായ ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈക്കത്തഷ്ടമിയുടെ മഹത്വവും വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ സവിശേഷതകളും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്ന ലേഖനങ്ങൾ വായനക്കാർക്ക് വിജ്ഞാനപ്രദവും ഹൃദ്യവുമായ വായനാനുഭവമാണ് സമ്മാനിക്കുന്നത്.
മാധ്യമരംഗത്ത് വിജയകരമായ പത്തുവർഷം പൂർത്തീകരിക്കുന്ന സിറ്റി വോയ്സിന്റെ പ്രവർത്തനങ്ങൾക്ക് മറ്റൊരു ശ്രദ്ധേയമായ അടയാളം കൂടിയാണ് ഈ പ്രത്യേക പതിപ്പ്. വാർത്തകളിലും സപ്ലിമെന്റ് പ്രസിദ്ധീകരണങ്ങളിലും മികവുറ്റ അവതരണശൈലി പിന്തുടരുന്ന സിറ്റി വോയ്സ്, വൈക്കത്തഷ്ടമിയുടെ ആഘോഷപ്പെരുമയ്ക്കൊപ്പം അക്ഷരങ്ങളുടെ ഉത്സവവും വായനക്കാർക്ക് സമ്മാനിച്ചിരിക്കുകയാണ്.
വൈക്കത്തിന്റെ വിശ്വാസപൈതൃകവും സാംസ്കാരിക മഹിമയും അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തുന്ന സിറ്റി വോയ്സിന്റെ ഈ പ്രത്യേക പതിപ്പ് വായനക്കാർക്ക് ഏറെ ഹൃദ്യമായ അനുഭവമായി മാറി.
സിറ്റി വോയ്സ് മാനേജിംഗ് ഡയറക്ടർ അബൈദ് മാനൂർ, കെ.ജെ യു ജില്ലാ സെക്രട്ടറി വിപിൻ അറക്കൽ,മാധ്യമ പ്രവർത്തകരായ ജോൺസൺ മാളിയേക്കൽ, സുനിത സജി, പി.സി. രാജേഷ് എന്നിവർ സംബന്ധിച്ചു.

വൈക്കത്തഷ്ടമിയുടെ ഭാഗമായി സിറ്റി വോയ്‌സ് പുറത്തിറക്കിയ പ്രത്യേക സപ്ലിമെൻ്റ് എം.എൽ.എ കെ. ബിനുമോൻ പ്രകാശനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *