റസിഡൻസ് അസോസിയേഷൻ  വാർഷിക പൊതുയോഗം

കടവിന്മൂല ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ പതിനെട്ടാമത് വാർഷിക പൊതുയോഗം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ നിർവഹിചു. അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ കെ വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എസ്. വിജയൻ നായർ സ്വാഗതം ആശംസിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറിയും വാർഷിക വരവ് ചെലവ് കണക്ക് ട്രഷറർ എസ്. ഉണ്ണികൃഷ്ണൻ നായരും അവതരിപ്പിച്ചു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കമ്മറ്റിഅംഗം എ. രതീഷ് കൃതജ്ഞത പ്രകാശിപ്പിച്ചു.
കമ്മറ്റി അംഗങ്ങളായ രാമചന്ദ്രൻ ചെട്ടിയാ ർ, രതീഷ് കുമാർ.ജി, അനീഷ് വി. വി, രാജേഷ് എം ഐ, ഡോക്ടർ അജിത, ശശികല, അഞ്ജന. എസ്, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *