കോട്ടപ്പുറം: ധന്യൻ തിയോഫിൻ മനുഷ്യസ്‌നേഹിയായിരുന്നുവെന്ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ .ഫാ.തെയോഫിൻ കപ്പുച്ചിൻ്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ അർപ്പിച്ച കൃതജ്ഞതാബലിയിൽ മുഖ്യകാർമികത്വം വഹിച്ച് ആമുഖ സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. വേദനകളുമായി തന്നെ തേടി വന്നവർക്കെല്ലാം സാന്ത്വനവും ആശ്വാസവും നല്കിയ ആത്മീയ ഗുരുവായിരുന്നു തിയോഫിനച്ചൻ . കോട്ടപ്പുറം രൂപതയുടെയും കോട്ടപ്പുറം ഇടവകയുടെയും അഭിമാനമാണ് അദ്ദേഹമെന്നും ബിഷപ്പ് പ്രസ്താവിച്ചു.നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററും തിയോഫിനച്ചൻ്റെ സഹോദരീ പുത്രനുമായ ഫാ.റോബിൻ ഡാനിയൽ ഒഎഫ്എം വചനപ്രഘോഷണം നടത്തി. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേറ്റർ ഫാ.ജോബി കാട്ടാശ്ശേരി, എപ്പിസ്കോപ്പൽ വികാരി റവ.ഡോ ഫ്രാസിസ്കോ പടമാടൻ, റവ. ഡോ. ജോൺസൺ പങ്കേത്ത്, കത്തീഡ്രൽ വികാരി റവ.ഡോ. ഡൊമിനിക് പിൻഹീറോ,ഫൊറോന വികാരിമാരായ ഫാ. ജോസഫ് ഒളാട്ടുപ്പുറം, പ്രിൻസ് പടമ്മാട്ടുമ്മൽ,മണലിക്കാട് സയൺ ആശ്രമ സുപ്പീരിയർ ഫാ.വിക്ടർ ഒഎഫ്എം തുടങ്ങി നിരവധി വൈദീകർ സഹകാർമ്മികരായി.എപ്പിസ്കോപ്പൽ വികാരി റവ.ഡോ ഫ്രാസിസ്കോ പടമാടൻ വിശുദ്ധനാമകരണത്തിനുള്ള പ്രാർത്ഥന ചൊല്ലി കൊടുത്തു.
ഇതിന് മുന്നോടിയായി ധന്യൻ തിയോഫിനച്ചൻ്റെ കോട്ടപ്പുറത്തെ കൂടല്ലൂർ തറവാട്ടിലെ ജന്മഗ്യഹത്തിൽ നിന്ന് കത്തീഡ്രൽ അങ്കണത്തിലുള്ള തിയോഫിൽ ആർക്കേഡിലേക്ക് ധന്യൻ്റെ ഛായാചിത്ര പ്രയാണം നടന്നു. ജൻമഗ്യഹത്തിൽ തിയോഫിനച്ചൻ്റെ സഹോദരപുത്രൻ കൂടല്ലൂർ ആൻ്റണിയിൽ നിന്ന് മോൺ. റോക്കി റോബിയും റവ.ഡോ. ഡൊമിനിക്ക് പിൻഹീറോയും ചേർന്ന് ഛായാചിത്രം ഏറ്റുവാങ്ങി. തുടർന്ന് സാഘോഷ പ്രദക്ഷിണമായി ഛായാചിത്രം കത്തീഡ്രൽ അങ്കണത്തിലുള്ള തിയോഫിൽ ആർക്കേഡിലെത്തിച്ചു. ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിലും നിയുക്ത എംഎൽഎ അഡ്വ.ഒ.ജെ ജനീഷും വൈദീകരും തിയോഫിൽ ആർക്കേഡിൽ പ്രതിഷ്ഠിച്ച ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വികാരി റവ.ഡോ സൊമിനിക് പിൻഹീറോ സഹവികാരി ഫാ.നിഖിൽ മുട്ടിക്കൽ, ഫാ. ടോണി കുന്നത്തൂർ, കൈക്കാരന്മാരായ സെലസ്റ്റിൻ താണിയത്ത്, ജോഷി വലിയപറമ്പിൽ, കുടുംബ യൂണിറ്റ് കേന്ദ്ര സമ്മിതി, പ്രസിഡന്റ് റോബർട്ട് തണ്ണിക്കോട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി ആന്റണി പങ്കേത്ത് കുടുംബ യൂണിറ്റ് അംഗങ്ങളും, പാരിഷ് കൗൺസിൽ അംഗങ്ങളും നേതൃത്വം നല്കി.
