ജോധ്പൂരിൽ ഹർദാനി ഗ്രാമത്തിലെ കർഷകനായ വീരം റാമിന്റെ വീട്ടിൽ ആണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. 11 പേർക്ക് പരിക്കേൽക്കുകയും രണ്ടുപേരുടെ നില ഗുരുതരവും ആണ് .ഈ മാസം 15,16, തീയതികളിൽ മകൻ മഹേന്ദ്രയുടെയും മകൾ ഗോഗിയുടേയും വിവാഹം നടക്കാൻ ഇരിക്കുകയായിരുന്നു. വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾക്കിടെ പാചക വാതക ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യ സ്ഫോടനത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിയ ശബ്ദവും പുകയും ഉണ്ടാവുകയും പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ കൊണ്ടുപോയതിന് പിന്നാലെ രണ്ടാമത്തെ സിലിണ്ടറും പൊട്ടിത്തെറിച്ചു. സിലിണ്ടറിന് സമീപം വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം.
Related Posts
സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ…
അമ്പലപ്പുഴയിൽ ലഹരി കടത്തിൽ അമ്മയും മകനും അറസ്റ്റിൽ
അമ്പലപ്പുഴയിൽ ലഹരിക്കടത്തിൽ അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ അഡ്വക്കേറ്റ് സത്യമോൾ(46) മകൻ സൗരവ് ജിത്ത് (18)എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.…
കേരളത്തിൽ വീണ്ടും മഴ കനക്കുന്നു
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4…
