നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ ; 10 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന സി-130 ജെ

താല്‍ക്കാലിക ഷെല്‍ട്ടറുകളും പുതപ്പുകളും ജീവന്‍രക്ഷാ മരുന്നുകളും അടക്കം അടിയന്തര അവശ്യവസ്തുക്കളാണ് അയച്ചത്.
2015ലെ ഭൂകമ്പത്തിന് ശേഷം നേപ്പാൾ കണ്ട എറ്റവും വലിയ ദുരന്തമാണിത്. രക്ഷാദൗത്യത്തിന് തയാറായി വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ രംഗത്തുണ്ട്. സി-17, സി-130ജെ, സി-295 വിമാനങ്ങള്‍ വ്യോമസേന സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.ഭാരതത്തിന്റെ സമയോജിത സഹായത്തിന് നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിർ ഖനാലും നന്ദി അറിയിച്ചു.പ്രളയദുരിതാശ്വാസത്തിന്റെ
ഭാ​ഗമായി നൽകിയ മാനുഷിക സഹായങ്ങൾക്കും മെഡിക്കൽസാമ​ഗ്രികളുടെ വിതരണത്തിനും ഭാരതസർക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നതായി നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. ഈ ദുഷ്കരമായ വേളയിൽ ഭാരതത്തിന്റെ ദ്രുത​ഗതിയിലുള്ള പ്രതികരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *