വാട്ട്സാപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാനായി പുതിയ രഹസ്യകോഡുമായി മെറ്റ

ന്യൂഡൽഹി: വാട്ട്സാപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാനായി പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് മെറ്റയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഉപയോക്താക്കളെ അവരുടെ പ്രൊട്ടക്ട് ചാറ്റ് ഫോൾഡറിന് ഇഷ്ടപ്പെട്ട പാസ്‌വേഡ് തിരഞ്ഞെടുക്കാൻ അനുവദിക്കും. വൈകാതെ വാട്ട്സാപ്പ് ബീറ്റയിൽ ഈ ഫീച്ചർ ലഭ്യമാകും. ഉടനെ തന്നെ എല്ലാ വാട്ട്സാപ്പുകളിലും ഈ ഫീച്ചറിലും ലഭ്യമാക്കിയേക്കും. സെൻസീറ്റിവ് സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതാണ് ഈ ഫീച്ചർ. ആപ്പിന്റെ സെർച്ച് ബാറിൽ നിന്ന് ഉപയോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്ത ചാറ്റുകൾ ആക്‌സസ് ചെയ്യാൻ രഹസ്യ കോഡ് നൽകുകയാണ് […]

Continue Reading

ദുബൈയില്‍ സാധനങ്ങൾ ഡെലിവറി ചെയ്യാൻ ‘ഡ്രോണ്‍’

ദുബൈ: ദുബൈയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ വഴിയുള്ള ഡെലിവറി സേവനം ആരംഭിച്ചു. മൂന്നാഴ്ച സമയത്തേക്ക് ദുബൈയിലെ സിലിക്കണ്‍ ഒയാസിസ് മേഖലയിലാണ് ഡ്രോണ്‍ വഴിയുള്ള ഡെലിവറി സേവനങ്ങള്‍ ലഭ്യമായിരിക്കുന്നത്.ഇന്ത്യന്‍ ഡ്രോണ്‍ ഡെലിവറി കമ്ബനിയായ സ്‌കൈ എയര്‍ മൊബിലിറ്റി, യുഎഇ ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ ജീബ്ലി എല്‍.എല്‍.സി എന്നിവരാണ് പ്രസ്തുത പരീക്ഷണ ഡ്രോണ്‍ ഡെലിവറിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി ദുബൈ സിലിക്കണ്‍ ഒയാസിസ്, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളും രംഗത്തുണ്ട്.

Continue Reading

ഇന്ത്യയില്‍ ക്രോംബുക്കുകള്‍ നിര്‍മിക്കുമെന്ന് ഗൂഗിള്‍

ഇന്ത്യയില്‍ ക്രോംബുക്കുകള്‍ നിര്‍മിക്കാൻ പദ്ധതിയിട്ട് ഗൂഗിള്‍. ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ എച്ച്.പിയുമായി സഹകരിച്ചാവും പദ്ധതി നടപ്പിലാക്കുക. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സുരക്ഷിതമായ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇത് അവസരം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുന്ദര്‍പിച്ചൈയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ക്രോംബുക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ഗൂഗ്ളിന്റെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തിയത്. ക്രോംബുക്ക് ഡിവൈസുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ഗൂഗ്ളിന്റെ പദ്ധതിയില്‍ സന്തോഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടും പിഎല്‍ഐ പോളിസികളും ഇന്ത്യയെ അതിവേഗം ഇലക്ട്രോണിക്സ് […]

Continue Reading

വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ പുതിയ സംവിധാനവുമായി എക്‌സ് പ്ലാറ്റ്‌ഫോം

വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ പുതിയ സംവിധാനവുമായി എക്‌സ് പ്ലാറ്റ്‌ഫോം. പ്രീമിയം ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുക എന്നാണ് പുറത്തു വരുന്ന വിവരം. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ സംവിധാനം ആണ് എക്‌സ് അവതരിപ്പിക്കുക. വ്യാജ അക്കൗണ്ട് തടയാന്‍ അക്കൗണ്ട് ഒതന്റിക്കേഷനിലാണ് എക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇസ്രായേല്‍ കമ്പനിയായ Au10tix മായി സഹകരിച്ചാണ് എക്സ് ഐഡന്റിറ്റി വെരിഫിക്കേഷന്‍ സംവിധാനം എത്തിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം ഐഡി വെരിഫിക്കേഷന്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ […]

Continue Reading

ആദ്യമായി കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായി പേസ്‌മേക്കര്‍ ഇംപ്ലാന്റ് നടത്തി

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പേസ്‌മേക്കര്‍ ചികിത്സ നടത്തി. സര്‍ക്കാര്‍ തലത്തിലെ ജില്ലയിലെ ആദ്യ കാത്ത്‌ലാബായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലാണ് ആദ്യത്തെ പേസ്‌മേക്കര്‍ ഇംപ്ലാന്റ് നടത്തിയത്. ആറങ്ങാടി സ്വദേശിനിയായ 75 വയസുകാരിക്കാണ് സര്‍ക്കാരിന്റെ പദ്ധതിയിലൂടെ തികച്ചും സൗജന്യമായി ചികിത്സ ലഭ്യമാക്കിയത്. രോഗി സുഖം പ്രാപിച്ച്‌ വരുന്നു. വിജയകരമായി പേസ്‌മേക്കര്‍ ഇംപ്ലാന്റ് നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കഴിഞ്ഞ ബുധനാഴ്ച ഇടയ്ക്കിടെ തലകറക്കവുമായാണ് രോഗി ആശുപത്രിയിലെത്തിയത്. കാര്‍ഡിയോളജിസ്റ്റിന്റെ […]

Continue Reading

മൊബൈൽ ലോകത്ത് ആപ്പിൾ സ്മാർട്ട് ഫോൺ ഒന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോർട്ട്

മൊബൈൽ ലോകത്ത് ആപ്പിൾ സ്മാർട്ട് ഫോൺ ഒന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോർട്ട്. ഐഫോൺ 15 സീരീസ് വിപണിയിൽ ഇറങ്ങുന്നതോടെ മുൻനിര സ്ഥാനത്ത് നിന്ന് സാംസങ്ങിനെ പുറത്താക്കാൻ ആപ്പിളിന് കഴിയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. സാംസങ് നിറം മങ്ങുന്നതോടെ ആഗോള വിപണി കൈക്കുമ്പിളിൽ ഒതുക്കാനാണ് ആപ്പിൾ ശ്രമിക്കുക. ഐഫോൺ 15 സീരീസ് ഈ മാസം ഇന്ത്യയടക്കം രാജ്യങ്ങളിൽ പുറത്തിറങ്ങുമെന്നാണ് സൂചന. മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ ട്രെൻഡ്ഫോഴ്സാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സാംസങ് 53.9 ദശലക്ഷം യൂനിറ്റുകൾ 2023 ലെ രണ്ടാം […]

Continue Reading

ലക്ഷ്യത്തിലേക്ക് ഒരുപടി കൂടെ അടുത്ത് ചന്ദ്രയാന്‍ 3; ചിത്രങ്ങള്‍ പുറത്ത് വിട്ടു

ദില്ലി: ചന്ദ്രയാൻ മൂന്നില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്‌ആര്‍ഒ. ലാൻഡറിലെ രണ്ട് വ്യത്യസ്ത ക്യാമറകള്‍ എടുത്ത ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. ജൂലൈ പതിനാലിന് വിക്ഷേപണ ശേഷം ലാൻഡര്‍ ഇമേജര്‍ ക്യാമറയാണ് ഭൂമിയുടെ ചിത്രം പകര്‍ത്തിയത്. ചന്ദ്രനില്‍ ഇറങ്ങാൻ സഹായിക്കാനായി രൂപകല്‍പ്പന ചെയ്ത ലാൻഡര്‍ ഹോറിസോണ്ടല്‍ വെലോസിറ്റി ക്യാമറയെടുത്ത ചന്ദ്രന്‍റെ ചിത്രമാണ് രണ്ടാമത്തേത്. ഓഗസ്റ്റ് ആറിനാണ് ഈ ചിത്രം പകര്‍ത്തിയത്. ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഭ്രമണപഥ താഴ്ത്തല്‍ ഓഗസ്റ്റ് 14ന് […]

Continue Reading

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ന്യൂഡെല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചതായി സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാകുമെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ നിരോധിക്കുമെന്നതുമടക്കമുള്ള വ്യാജ വാര്‍ത്തകളാണ് ഈ ചാനലുകള്‍ നല്‍കിയത്. എട്ട് ചാനലുകള്‍ക്കും കൂടി 23 ദശലക്ഷത്തോളം വരിക്കാരുണ്ട്. യഹാന്‍ സച്ച് ദേഖോ, ക്യാപിറ്റല്‍ ടിവി, കെപിഎസ് ന്യൂസ്, സര്‍ക്കാര്‍ വ്‌ളോഗ്, ഈണ്‍ ടെക് ഇന്ത്യ, എസ്പിഎന്‍9 ന്യൂസ്, എജുക്കേഷണല്‍ ദോസ്ത്, വേള്‍ഡ് ബെസ്റ്റ് ന്യൂസ് എന്നിവയാണ് നിരഹോധിക്കപ്പെട്ട യൂട്യൂബ് ചാനലുകള്‍. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വസ്തുതാപരമായി […]

Continue Reading

കെ ഫോൺ: നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു

കെ – ഫോൺ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രാദേശിക കേബിൾ/ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം ഇതിനു മുന്നോടിയായി നടത്തും. ഓഗസ്റ്റ് 9 ന് രാവിലെ 10 ന് തിരുവനന്തപുരം പവർഹൗസ് റോഡിലെ ഹോട്ടൽ ഫോർട്ട് മാനറിലാണ് പരിപാടി. നേരിട്ടെത്തി പരിപാടി ദിവസവും രജിസ്റ്റർ ചെയ്യാം.

Continue Reading

ഐഫോണ്‍ 15 ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു; വില എത്ര? സവിശേഷതകൾ എന്തൊക്കെ?

ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ സീരീസിലെ ഐഫോൺ 15 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം സെപ്റ്റംബർ 13 ന് ആപ്പിൾ ലോഞ്ച് ഇവന്റ് ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വർഷം, സെപ്റ്റംബർ 7 ന് ‘ഫാർ ഔട്ട്’ എന്ന പരിപാടിയിൽ ആപ്പിൾ അതിന്റെ ഐഫോൺ 14 സീരീസ് പുറത്തിറക്കിയിരുന്നു. ലോഞ്ച് തീയതി നിലവിലെ വിവരങ്ങള്‍ പ്രകാരം സെപ്റ്റംബര്‍ 13-ന് അവധി എടുക്കരുതെന്ന് ജീവനക്കാരോട് കമ്ബനി ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി പിന്തുടരുന്ന ആപ്പിളിന്റെ ഐഫോണ്‍ ലോഞ്ച് ഇവൻറ് […]

Continue Reading