ന്യൂഡെല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചതായി സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാകുമെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ നിരോധിക്കുമെന്നതുമടക്കമുള്ള വ്യാജ വാര്‍ത്തകളാണ് ഈ ചാനലുകള്‍ നല്‍കിയത്. എട്ട് ചാനലുകള്‍ക്കും കൂടി 23 ദശലക്ഷത്തോളം വരിക്കാരുണ്ട്.
യഹാന്‍ സച്ച് ദേഖോ, ക്യാപിറ്റല്‍ ടിവി, കെപിഎസ് ന്യൂസ്, സര്‍ക്കാര്‍ വ്‌ളോഗ്, ഈണ്‍ ടെക് ഇന്ത്യ, എസ്പിഎന്‍9 ന്യൂസ്, എജുക്കേഷണല്‍ ദോസ്ത്, വേള്‍ഡ് ബെസ്റ്റ് ന്യൂസ് എന്നിവയാണ് നിരഹോധിക്കപ്പെട്ട യൂട്യൂബ് ചാനലുകള്‍. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വസ്തുതാപരമായി പരിശോധിച്ച ശേഷമായിരുന്നു നടപടി.
1.7 ദശലക്ഷത്തിലധികം വരിക്കാരും 18 കോടിയിലധികം കാഴ്ചക്കാരുമുള്ള യുട്യൂബ് ചാനലായ വേള്‍ഡ് ബെസ്റ്റ് ന്യൂസ് ഇന്ത്യന്‍ സൈന്യത്തെ തെറ്റായി ചിത്രീകരിക്കുന്നതായി കണ്ടെത്തി.