സംസ്ഥാനത്ത് ഏറ്റവുമധികം സൗരോര്‍ജം ഉത്പാദിപ്പിക്കുന്ന ആശുപത്രിയാകാന്‍ ഒരുങ്ങി ആസ്റ്റര്‍ മിംസ്

> പത്ത് മെഗാവാട്ട് ശേഷിയുള്ള കൂറ്റന്‍ സോളാര്‍ പ്ലാന്റ് കാസര്‍ഗോഡ് തയാറായി; ഏപ്രില്‍ ഒന്ന് മുതല്‍ ഊര്‍ജോല്പാദനം തുടങ്ങും > കോഴിക്കോടും കണ്ണൂരുമുള്ള ആസ്റ്റര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരും കോഴിക്കോട്: കേരളത്തിലാദ്യമായി ആശുപത്രി പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ ഭൂരിഭാഗവും സൗരോര്‍ജത്തില്‍ നിന്ന് സ്വയം നിര്‍മിക്കുന്ന പദ്ധതി തയാറാക്കി കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ്. ഇതിനായി കാസര്‍ഗോഡ് ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ പത്ത് മെഗാവാട്ട് ശേഷിയുള്ള കൂറ്റന്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു. 6.5 മെഗാവാട്ട് ശേഷി […]

Continue Reading

വാർത്തകളിലെ വസ്തുതകൾ തിരിച്ചറിയാൻ ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ്

പള്ളം: ബിഷപ്പ് സ്പീച്ചിലി കോളജിൽ മീഡിയ സ്റ്റഡീസ്​ വിഭാഗത്തിന്റെയും ഐ.ക്യു.എ.സിയുടെയും ആഭിമുഖ്യത്തിൽ ‘വാർത്തകളിലെ വസ്തുത പരിശോധനയുടെ അടിസ്ഥാനങ്ങൾ മനസ്സിലാക്കുക’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തെറ്റായ വിവരങ്ങൾക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യയിലുടനീളമുള്ള മാധ്യമപ്രവർത്തകർ, അധ്യാപകർ എന്നിവർക്ക് പിന്തുണ നൽകുന്നതിനായിയുള്ള സംരംഭമാണ് ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ ട്രെയിനിങ് നെറ്റ്‌വർക്ക്. പ്രമുഖ മാധ്യമപ്രവർത്തകയും, ചലച്ചിത്ര നിരൂപകയും, ജെൻഡർ അഭിഭാഷകയുമായ അഞ്ജന ജോർജ് ക്ലാസ് നയിച്ചു.ഇന്ത്യയിലെ ഏറ്റവും വലിയ വസ്തുതാപരിശോധന ശൃംഖലയെപ്പറ്റിയും മിസിൻഫോർമേഷൻ, ഡിസിൻഫോർമേഷൻ എന്ന വാക്കുകളുടെ വ്യത്യാസവും പ്രശസ്തരായ […]

Continue Reading

മികച്ച സിസിടിവി സ്‌റ്റോറേജിന് വെസ്‌റ്റേണ്‍ ഡിജിറ്റല്‍

കൊച്ചി: പരമ്പരാഗത സുരക്ഷാ സംവിധാനങ്ങള്‍ക്കപ്പുറം സിസിടിവി ആപ്ലിക്കേഷനുകളുടെ വികാസം റിട്ടെയ്ല്‍ മാനെജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പോലുള്ള മേഖലകളില്‍ സ്മാര്‍ട്ട് വീഡിയൊകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഉപഭോക്തൃ സൗഹൃദം മുതല്‍ അത്യാധുനിക എഐ വരെയുള്ള നിരവധി കാമറകളുടെ സാന്നിധ്യത്താല്‍ രാജ്യത്തെ സിസിടിവി വിപണി വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. അത് 2028ഓടെ 3.3 ബില്യണ്‍ ഡോളര്‍ മുതല്‍ 8.43 വരെ ആവാം. ഒരു സ്മാര്‍ട്ട് വീഡിയൊ സ്ഥാപിക്കുന്നതില്‍ പ്രത്യേക സ്റ്റോറേജിന് വലിയ പ്രാധാന്യമാണുള്ളത്. 24-7 സമയങ്ങളിലും വീഡിയൊ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് ഉയര്‍ന്ന സ്‌റ്റോറേജ് […]

Continue Reading

പ്രശസ്ത ഓങ്കോളജി സര്‍ജന്‍ ഡോ. തോമസ് വറുഗീസിന് മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്‌കാരം

കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. തോമസ് വറുഗീസ് മുംബൈയില്‍ വച്ച് നടന്ന മൂന്നാം ഇന്ത്യന്‍ കാന്‍സര്‍ കോണ്‍ഗ്രസ് (ICC) 2023 ല്‍ ഏറ്റവും മികച്ച ശാസ്ത്ര പ്രബന്ധത്തിനുള്ള ബഹുമതി ലഭിച്ചു. അർബുദ ചികിത്സയിൽ അവലംബിക്കാൻ കഴിയുന്ന സുപ്രധാനമായ മൂന്ന് കാര്യങ്ങളെ മുൻനിർത്തിയാണ് പ്രബന്ധം തിരഞ്ഞെടുത്തത്. സ്തനാര്‍ബുദം ബാധിച്ച വ്യക്തികളുടെ സ്തനങ്ങള്‍ നീക്കം ചെയ്യാതെയുള്ള ശാസ്ത്രചികിത്സ, […]

Continue Reading

കുട്ടികളിലെ രക്താർബുദം; അറിഞ്ഞിരിക്കേണ്ടതെല്ലാം

ഡോ. കേശവൻ എം ആർ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ തുരത്തുന്ന രക്തത്തിലെ ഘടകമാണ് ശ്വേതരക്താണുക്കൾ. ഇവ അമിതമായി ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് രക്താർബുദം അഥവാ ലുക്കീമിയ ഉണ്ടാകുന്നത്. ശരീരത്തിൽ രക്തം ഉണ്ടാക്കുന്ന മജ്ജയിലും ലസീകഗ്രന്ധികളിലുമാണ് ഈ രോഗമുണ്ടാകുന്നത്. കുട്ടികളിൽ ഈ അസുഖം വളരെ പെട്ടെന്നാണ് ഗുരുതരമാകുന്നത്. നേരത്തെ കണ്ടെത്തിയാൽ കുട്ടികളിലെ രക്താർബുദം പൂർണമായും ചികിൽസിച്ചു മാറ്റാനും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും കഴിയും. കുട്ടികളുടെ ശരീരം പൊതുവെ ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ഒരു അനുഗ്രഹമാണ്. അതുകൊണ്ട് 80% കുട്ടികളും […]

Continue Reading

ഗർഭാശയ അർബുദം; അറിയാം, പ്രതിരോധിക്കാം

ഡോ. അരുൺ വാരിയർ ഒറ്റദിവസം കൊണ്ട് രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളിൽ അഞ്ഞൂറിലേറെ തലക്കെട്ടുകളിൽ പ്രത്യക്ഷപ്പെട്ട രോഗമാണ് ഇപ്പോൾ സെർവിക്കൽ കാൻസർ. ഇടക്കാല ബജറ്റിൽ പെൺകുട്ടികൾക്ക് പ്രതിരോധമരുന്ന് സൗജന്യമായി നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചുകൊണ്ടാണ് സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമാക്കിയത്. പ്രതിരോധ മരുന്ന് സ്വീകരിച്ചുകൊണ്ട് പൂർണമായും തടയാൻ കഴിയുന്ന ഒരു രോഗമാണ് ഗർഭാശയ ക്യാൻസർ. എന്നാൽ അതിന്റെ പരിശോധന സംബന്ധിച്ചും, […]

Continue Reading

വേദനയാണോ പ്രശ്നം; ഫിസിയോ തെറാപ്പിയിലൂടെ പരിഹരിക്കാം

സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ശരീരത്തിലുണ്ടാകുന്ന ചെറിയൊരു വേദന മതി എല്ലാവിധ സന്തോഷങ്ങളെയും തല്ലിക്കെടുത്താൻ. കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ വലിയ വേദന ഉണ്ടാക്കുന്നതാണെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന മസ്കുലോ സ്കെലറ്റൽ വേദനകളാണ് മിക്കവർക്കും ഏറെ അസഹ്യമായി തോന്നാറുള്ളത്. അപകടങ്ങളും ജീവിത ശൈലിയിലെ അപാകതകളും മൂലമുണ്ടാകുന്ന ഇത്തരം വേദനകളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് മനസിലാക്കാം. * വേദനയുടെ കാരണങ്ങൾ ശരീരത്തിലെ മസിലുകൾ, അസ്ഥികൾ, സന്ധികൾ, ലിഗമെന്റുകൾ, ടെന്റണുകൾ തുടങ്ങിയവയെ ബാധിക്കുന്ന വേദനകളെയാണ് മസ്കുലോ സ്കെലറ്റൽ പെയിൻ എന്ന് […]

Continue Reading

പെഡികോൺ 2024ന് മുന്നോടിയായി ശില്പശാല സംഘടിപ്പിക്കാൻ ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ അറുപത്തിയൊന്നാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി കൊച്ചിയിൽ പ്രത്യേക ശില്പശാല സംഘടിപ്പിപ്പിക്കുന്നു. ആസ്റ്റർ മെഡ്സിറ്റിയിലെ കുട്ടികളുടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ പ്രമുഖ ആശുപത്രികളിൽ 23, 24 തീയതികളിലായി ശില്പശാലകൾ നടക്കും. ആസ്റ്റർ മെഡ്സിറ്റിയിലെ നോളജ് ഹബ്ബിൽ കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ഉപവിഷയങ്ങളിൽ ഉന്നതനിലവാരമുള്ള ശില്പശാലകൾ സംഘടിപ്പിക്കും. ഡെവലപ്‌മെന്റൽ പീഡിയാട്രിക്സ്, കുട്ടികളുടെ ഹൃദയാരോഗ്യം, എൻഡോക്രിനോളജി, വൃക്കകളുടെ ആരോഗ്യം എന്നിവ ചർച്ചയാകും. പങ്കെടുക്കുന്നവർക്ക് നേരിട്ടുള്ള പ്രവർത്തനപരിചയം ലഭ്യമാകുന്ന തരത്തിൽ പ്രത്യേക […]

Continue Reading

ഡോക്ടർമാരുടെ അക്കാദമിക് ഉന്നമനത്തിനും വിദേശ തൊഴിലവസരങ്ങൾക്കും ഇംഗ്ലണ്ടിലെ ആരോഗ്യരംഗവുമായി കൈകോർത്ത് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: ആരോഗ്യരംഗത്തെ അക്കാദമിക ഉന്നമനത്തിന് ഇംഗ്ലണ്ടിലെ എൻ.എച്ച്.എസ്. ഹംബർ ആൻഡ് നോർത്ത് യോർക്ഷെയർ ഇന്റഗ്രേറ്റഡ് കെയർ ബോർഡുമായി ധാരണയിലെത്തി കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി. ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ആഗോളതലത്തിൽ ഏകീകൃത സ്വഭാവത്തിലുള്ള പരിശീലനവും ഉന്നതപഠനവും സാംസ്‌കാരികകൈമാറ്റവും പരസ്പര സഹകരണത്തോടെ നടപ്പിലാക്കും. ആസ്റ്റർ മെഡ്സിറ്റിയിൽ പരിശീലനം നേടുന്നവർക്ക് യുകെ നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകളും വിദേശരാജ്യങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങളും ലഭിക്കും. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് ഫർഹാൻ യാസിൻ ആണ് ധാരണാപത്രം ഒപ്പിട്ടത്. ആസ്റ്റർ […]

Continue Reading

എഐ ക്യാമറ: കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെൽട്രോണിന് എഐ ക്യാമറകൾ വെച്ചതിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്. ജൂൺ അഞ്ചുമുതലാണ് എ-ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്നു മാസത്തിലൊരിക്കൽ ക്യാമറ സ്ഥാപിക്കാൻ കെൽട്രോൺ ചെലവാക്കിയ പണം ഗഡുക്കളായി നൽകാനായിരുന്നു ധാരണ പത്രം. എന്നാൽ പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് കെൽട്രോൺ നിർത്തിവെച്ചതോടെയാണ് സർക്കാർ പണം അനുവദിച്ചത്. പണമില്ലെങ്കിൽ കൺട്രോൾ റൂമുകൾ നിർത്തുമെന്ന് ചൂണ്ടിക്കാട്ടി കെൽട്രോൺ സർക്കാറിന് കത്ത് നൽകിയിരുന്നു. പണം ആവശ്യപ്പെട്ട് നാലു […]

Continue Reading