ലൂക്ക മജ്സെന് ഗുരുതര പരിക്ക്; കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും

കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ കെപി രാഹുലിന്റെ ഫൗളില്‍ പരുക്കേറ്റ പഞ്ചാബ് എഫ്‌സി താരം ലൂക്ക മജ്സെന് ആറ് മുതല്‍ എട്ട് ആഴ്ചവരെ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. താടിയെല്ലിന് രണ്ട് പൊട്ടലുകളുണ്ടെന്നും വരും ദിവസങ്ങളില്‍ ശസ്ത്രക്രിയ നടത്തുമെന്നും കുറിപ്പില്‍ പറയുന്നു. കൊച്ചിയില്‍ നടന്ന മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ഉയർന്നു വന്ന പന്തെടുക്കാനുള്ള ശ്രമത്തിലാണ് കെപി രാഹുലുമായി മജ്സെൻ കൂട്ടിയിടിക്കുന്നത്. തലയിടിച്ച്‌ വീണ താരത്തിന് പരുക്കേല്‍ക്കുകയായിരുന്നു. രാഹുലിന്റെ അനാവശ്യമായ, അപകടകരമായ ഫൗളിലാണ് പഞ്ചാബ് താരമായ […]

Continue Reading

കേരളാ ക്രിക്കറ്റ് ലീഗ്; ഇന്ന് മുതൽ സെമി ഫൈനൽ പോരാട്ടങ്ങൾ

കേരളാ ക്രിക്കറ്റ് ലീഗ് അവസാന ആവേശത്തിലേക്ക്. സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയും നേരിടുന്നത്. നാളെയാണ് ഫൈനൽ. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഏറ്റുമുട്ടും. വൈകീട്ട് 6.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്‌ലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും. ആദ്യ റൗണ്ടിൽ ഏരീസ് കൊല്ലം സെയ്‌ലേ‍ഴ്സാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. കൊല്ലത്തിന് 16 പോയിന്റുണ്ട്. രണ്ട് മത്സരത്തില്‍ മാത്രമാണ് കൊല്ലം തോൽവി രുചിച്ചത്. […]

Continue Reading

പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. രാത്രി 7.30ന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരവും, പുതിയ പരിശീലകനും, പുതിയ വിദേശ താരങ്ങളുമൊക്കെയായി തിരുവോണ ദിനത്തിലെ ആദ്യ മത്സരം ഗംഭീരമാക്കാനൊരുങ്ങുകയാണ് കൊമ്പന്‍മാര്‍. മറുവശത്ത് പഞ്ചാബിന് തന്ത്രമോതാന്‍ ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസ്. ആദ്യ കിരീടത്തിനിറങ്ങുകയാണ് പഞ്ചാബ്.

Continue Reading

രോഹിത് ശർമ മുബൈ ഇന്ത്യൻസ് ടീം വിടുമെന്ന് ആകാശ് ചോപ്ര

രോഹിത് ശർമ മുബൈ ഇന്ത്യൻസ് ടീം വിടുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, രോഹിത് തന്നെ ടീം വിടാൻ തീരുമാനിക്കുകയോ അല്ലെങ്കില്‍ മുബൈ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യും. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് ചോപ്ര ഈ പ്രവചനം നടത്തിയത്. ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിയെ നിലനിർത്തുന്നത് പോലെ മുംബൈ ഇന്ത്യൻസ് രോഹിതിനെ നിലനിർത്തില്ലെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. ഒന്നുകിൽ രോഹിത് മുംബൈ വിടുമെന്നും അല്ലെങ്കിൽ മുംബൈ രോഹിതിനെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ […]

Continue Reading

യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം അരീന സബലേങ്കയ്ക്ക്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അരീന സബലേങ്കയ്ക്ക്. യു.എസിന്റെ ജെസിക്ക പെഗുലയെ 7-5, 7-5 എന്ന സ്‌കോറിനാണ് കീഴടക്കിയത്. ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ രണ്ടുസെറ്റിലും പിന്നില്‍ നിന്ന ശേഷമായിരുന്നു സബലേങ്കയുടെ കിരീടനേട്ടം. ലോക രണ്ടാം നമ്പര്‍ താരമായ സബലേങ്കയുടെ കന്നി യു.എസ് ഓപ്പണ്‍ കിരീടമാണ്. കഴിഞ്ഞ തവണ കൈയകലെ നഷ്ടപ്പെട്ട കിരീടമെന്ന സ്വപ്നമാണ് ഇത്തവണ സബലേങ്ക തിരിച്ചുപിടിച്ചത്. യു.എസിന്റെ കൊക്കോ ഗോഫിനോടാണ് അന്ന് സബലേങ്ക ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങിയത്.

Continue Reading

യുഎസ് ഓപ്പണ്‍: വനിതാ സിംഗിള്‍സില്‍ സബലേങ്ക – പെഗുല ഫൈനല്‍

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറുസ് താരം അരീന സബലേങ്കയും യുഎസിന്‍റെ ജെസീക്ക പെഗുലയും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം നടക്കുക. സെമി ഫൈനലില്‍ യുഎസിന്‍റെ പതിമൂന്നാം സീഡായിരുന്ന എമ്മ നവാരോയെ തോല്പിച്ചാണ് സബലേങ്കയുടെ ഫൈനല്‍ പ്രവേശം തോല്‍പിച്ചത്. സ്കോർ 3-6, 6-7 (2-7). ലോക രണ്ടാം നമ്ബർ താരം തുടർച്ചയായ രണ്ടാം തവണയാണ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്. ഓസ്ട്രേലിയൻ ഓപ്പണില്‍ രണ്ടു തവണ വനിതാ സിംഗിള്‍സ് കിരീടം നേടിയ താരം കൂടിയാണ് സബലേങ്ക. […]

Continue Reading

ഉഗാണ്ടയുടെ വേഗറാണി റബേക്ക ചെപ്‌റ്റെഗി പെട്രോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മുന്‍ ആൺസുഹൃത്തിന്‍റെ പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ ഉഗാണ്ടയുടെ ഒളിംപിക്സ് അത്ലറ്റ് റബേക്ക ചെപ്‌റ്റെഗി മരിച്ചു. കായിക താരത്തിന്‍റെ വിയോഗം ഉഗാണ്ട ഗവണ്‍മെന്‍റ് സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സ് മാരത്തണില്‍ ഉഗാണ്ടയെ പ്രതിനിധീകരിച്ച് റബേക്ക മത്സരിച്ചിരുന്നു. ഞായറാഴ്ച പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ മുന്‍ കാമുകന്‍ റബേക്കയ്ക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെയാണ് മുപ്പത്തിമൂന്നുകാരിയായ റബേക്ക മരണത്തിന് കീഴടങ്ങിയത്. റബേക്കയും മുന്‍ ആൺസുഹൃത്തും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നതായി പ്രാദേശിക […]

Continue Reading

മികച്ച ടെസ്റ്റ് ബാറ്റര്‍: ജോ റൂട്ട് നമ്പർ വൺ, വില്ല്യംസണ്‍ രണ്ടാം സ്ഥാനത്ത്

ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ടെസ്റ്റിലെ തുടർച്ചയായ സെഞ്ച്വറി ഇന്നിംഗ്‌സുകളാണ് റൂട്ടിനെ മികച്ച ബാറ്റ്‌സ്മാനാക്കിയത്. ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ജോ റൂട്ടിന് 922 പോയിൻ്റും വില്യംസണിന് 859 പോയിൻ്റുമാണുള്ളത്. ഇംഗ്ലണ്ടിൻ്റെ ഗസ് അറ്റ്കിൻസൺ 48 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മികച്ച 20 ഓൾറൗണ്ടർമാരിലും മികച്ച 30 ബൗളർമാരിലും ഇടം നേടി. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും റാങ്കിങ്ങില്‍ ശ്രീലങ്കന്‍ താരങ്ങള്‍ നേട്ടമുണ്ടാക്കി. […]

Continue Reading

ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിക്കുന്നു

ഉറുഗ്വേൻ ഫുട്‌ബോൾ ഇതിഹാസം ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഉറുഗ്വേൻ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന നിലയിൽ ശ്രദ്ധേയമായ കരിയറിനാണ് ഇതിലൂടെ അവസാനമാകുന്നത്. സെപ്തംബർ 6ന് പരാഗ്വേയ്‌ക്കെതിരായ ഉറുഗ്വേയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താൻ വിരമിക്കുമെന്ന് സുവാരസ് സെപ്തംബർ 2ന് ഒരു പത്രസമ്മേളനത്തിനിടെ അറിയിച്ചു. 17 വർഷത്തിനിടെ 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ സുവാരസ്, 2024 കോപ്പ അമേരിക്ക മൂന്നാം സ്ഥാനത്തിനുള്ള കാനഡയ്‌ക്കെതിരായ മത്സരത്തിൽ ഉറുഗ്വേയ്ക്കായി […]

Continue Reading

തിരിച്ചടിയായി സൂര്യകുമാർ യാദവിന് പരിക്ക്

ടെസ്റ്റ് ടീമിൽ തിരിച്ചെത്താമെന്ന സൂര്യകുമാർ യാദവിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി പരിക്ക്. ബുച്ചി ബാബു ക്രിക്കറ്റിൽ തമിഴ്‌നാട് ഇലവനെതിരെ മുംബൈക്കായി ഇറങ്ങിയ സൂര്യകുമാർ യാദവിന് ഫീൽഡിംഗിനിടെ കൈവിരലിന് പരിക്കേറ്റു. കോയമ്പത്തൂരിൽ നടക്കുന്ന മത്സരത്തിൽ ലെഗ് സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെ പ്രദോഷ് രഞ്ജൻ പോളിന്റെ ഷോട്ട് തടുക്കാൻ ശ്രമിക്കവെയാണ് സൂര്യകുമാർ യാദവിന്റെ വിരലുകൾക്ക് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ സൂര്യക്ക് മുംബൈയുടെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകിയെങ്കിലും വേദന മാറാത്തതിനെത്തുടർന്ന് താരം ഗ്രൗണ്ട് വിട്ടു. ഇതോടെ സെപ്തംബർ അഞ്ചിന് ആരംഭിക്കുന്ന […]

Continue Reading