ഫിൻലാഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട്

Sports

ഗ്രീസിനോട് ഏറ്റ ഞെട്ടിപ്പിക്കുന്ന തോൽവിയിൽ നിന്ന് കരകയറിയ ഇംഗ്ലണ്ട് നേഷൻസ് ലീഗിൽ ഫിൻലൻഡിനെ 3-1ന് തോൽപ്പിച്ച് വിജയ വഴിയിൽ തിരികെയെത്തി.

ജാക്ക് ഗ്രീലിഷ്, ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ്, ഡെക്ലാൻ റൈസ് എന്നിവരുടെ ഗോളുകളാണ് ഹെൽസിങ്കിയിൽ അവരുടെ വിജയം ഉറപ്പിച്ചത്.

എയ്ഞ്ചൽ ഗോമസിന്റെ മികച്ച അസിസ്റ്റിൽ നിന്നാണ് ഗ്രീലിഷ് സ്‌കോറിംഗ് തുറന്നത്. 25 വാര അകലെ നിന്ന് അലക്‌സാണ്ടർ അർനോൾഡ് തകർപ്പൻ ഫ്രീകിക്കിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയർത്തി. ഡിക്ലാൻ റൈസ് പിന്നീട് മൂന്നാമത്തെ ഗോളും ചേർത്തു. ഫിൻലൻഡിനായി ആർട്ടു ഹോസ്‌കോണൻ ആണ് ആശ്വാസ ഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *