ലൈസൻസ് പുതുക്കൽ ഫൈൻ വെട്ടിക്കുറച്ചതോടെ വ്യാപാര മേഖലയിൽ വൻ ഉണർവെന്ന് മന്ത്രി പി രാജീവ്

നഗരസഭകളില്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഫൈന്‍ നിരക്കുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ കേരളത്തിലെ വ്യാപാരമേഖലയില്‍ വലിയ ഉണര്‍വിനാണ് നാം സാക്ഷ്യംവഹിക്കാന്‍ പോകുന്നതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ലൈസന്‍സ് ഫീസിനേക്കാള്‍ ഭീമമായ തുക പിഴയായി നല്‍കേണ്ടിവരുമായിരുന്ന നിരവധി വ്യാപാരികള്‍ക്കാണ് സര്‍ക്കാരിന്റെ ഈ തീരുമാനം ഗുണകരമാകുക. നവകേരളസദസ്സിലും തദ്ദേശ വകുപ്പ് അദാലത്തിലുമുള്‍പ്പെടെ വ്യാപാരി- വ്യവസായി സംഘടനകള്‍ ഉന്നയിച്ച ആവശ്യത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്. കൂടുതല്‍ പേരെ വ്യാപാര രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഈ നടപടി കേരളത്തിലെ എംഎസ്എംഇ […]

Continue Reading

ഹ്യുണ്ടായ് ഐപിഒ ഒക്ടോബര്‍ 15 മുതല്‍

തൃശൂർ: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഒക്‌റ്റോബര്‍ 15 മുതല്‍ 17 വരെ നടക്കും. പ്രമോട്ടര്‍മാരുടെ 142,194,700 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,865 രൂപ മുതല്‍ 1,960 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 7 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് ഏഴിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, […]

Continue Reading

നല്ല കിടിലൻ ബാറ്ററി, ഒപ്പം ഫീച്ചേഴ്‌സും: മത്സരം കടുപ്പിക്കാൻ വിവോ വൈ37 പ്രൊ എത്തി

മികച്ച ബാറ്ററി ലൈഫും സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റിന്റെ കരുത്തുമായി വിവോയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ വൈ37 പ്രൊ പുറത്തിറങ്ങി. ചൈനീസ് വിപണിയിലെത്തിയ ഫോൺ 50 മെഗാപിക്സൽ ഡ്യുവൽ റിയർ കാമറ സിസ്റ്റവും ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ യൂണിറ്റുമായിട്ടാണ് വരുന്നത്. ഇതിനൊപ്പം മറ്റനവധി ഫീച്ചറുകളൂം ഫോണിലുണ്ട് 8 ജിബി + 256 ജിബി എന്ന ഒറ്റ സ്റ്റോറേജ് വേരിയന്റുമായാണ് ഈ മോഡൽ എത്തുന്നത്. സിഎൻവൈ 1, 799 (ഏകദേശം 21, 300 രൂപ) […]

Continue Reading

കുതിച്ചുയർന്ന് സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കൂടിയത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53720 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ച പവന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഈ ആഴ്ച ഇതുവരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5555 രൂപയാണ്. വെള്ളിയുടെ വില ഇന്ന് […]

Continue Reading

പാഴ് വസ്തുക്കൾ കൊണ്ട് ഹെലികോപ്റ്റർ നിർമ്മിച്ച് പതിനഞ്ചുകാരൻ 

കോതമംഗലം: പാഴ്‌വസ്തുക്കൾ കൊണ്ട് ഹെലികോപ്ടർ നിർമിച്ച് കുട്ടി ശാസ്ത്രജ്ഞൻ ശ്രദ്ധേയനാകുന്നു. അതിഥി തൊഴിലാളിയുടെ മകൻ കൂടിയായ ഉമർ ഫാറൂഖ് പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പതിനഞ്ചുകാരനായ ഉമർ അഞ്ചുവർഷം മുമ്പാണ് കേരളത്തിലെത്തുന്നത്. ആസാമിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഉമർ മാതിരപ്പിള്ളി ഗവ. സ്‌കൂളിൽ ഏഴുവരെ പഠിച്ചു. ശേഷമാണ് എട്ടാം ക്ലാസിലേക്ക് പല്ലാരിമംഗലം ഗവ. സ്‌കൂളിലെത്തുന്നത്. ആസാം ഗുവാട്ടിയിൽ സിറാബുൽ ഹഖിന്റെയും ഒജിബ കാത്തൂന്റെയും മകനാണ്. സഹോദരി തസ്മിനാ കാത്തൂൻ ആസാമിൽ […]

Continue Reading

ഉജ്ജീവൻ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും വീഫിന്‍ സൊല്യൂഷന്‍സും ധാരണയിൽ

ഉജ്ജീവൻ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും വീഫിന്‍ സൊല്യൂഷന്‍സും ധാരണയിൽ.സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനായി ഉജ്ജീവൻ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും വീഫിന്‍ സൊല്യൂഷന്‍സും ധാരണയായി. ഇതുവഴി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിരമായ പ്രവർത്തന മൂലധന ആവശ്യങ്ങൾ പരിഹരിക്കാനും അതുവഴി സമഗ്രമായ വളർച്ച പ്രോത്സാഹിപ്പിക്കാനും ഈ സഹകരണം ലക്ഷ്യമിടുന്നു. വീഫിൻ്റെ അത്യാധുനിക പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നതിലൂടെ, എം.എസ്.എം.ഇ -കൾ അഭിമുഖീകരിക്കുന്ന ക്രെഡിറ്റ് വിടവ് നികത്തുന്ന സമഗ്രമായ, എൻഡ്-ടു-എൻഡ് സൊല്യൂഷനുകൾ നൽകാനാണ് […]

Continue Reading

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

കൊച്ചി: ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ 52 എംപി സോണി ഐഎംഎക്‌സ് 890 ക്യാമറ അവതരിപ്പിച്ച് റിയല്‍മി നാര്‍സോ 70 പ്രൊ 5ജി. ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കുന്ന റിയല്‍മി നാര്‍സോ 70 പ്രോ 5ജിക്ക് 18,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 3ഡി വി സി കൂളിംഗ് സിസ്റ്റം, എയര്‍ ജെസ്ചര്‍ തുടങ്ങിയ സവിശേഷ ഫീച്ചറുകളുള്ള ഫോണ്‍ ഏര്‍ലി ബേര്‍ഡ് സെയില്‍ ആരംഭിച്ചു. തത്സമയ കൊമേഴ്‌സ് വില്‍പ്പന മാര്‍ച്ച് 22ന് […]

Continue Reading

വിദ്യാര്‍ത്ഥിനിയോട് പൂക്കള്‍ സ്വീകരിക്കാന്‍ പൊതു മധ്യത്തില്‍ വെച്ച്‌ നിര്‍ബന്ധിച്ചു : അധ്യാപകന് പോക്സോ നിയമപ്രകാരം ശിക്ഷ

ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൂവ് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നത് പോക്സോ നിയമപ്രകാരമുള്ള കുറ്റമാകാമെന്ന് സുപ്രീം കോടതി.വിദ്യാര്‍ത്ഥിനിയോട് പൂക്കള്‍ സ്വീകരിക്കാന്‍ പൊതു മധ്യത്തില്‍ വെച്ച്‌ അധ്യാപകന്‍ നിര്‍ബന്ധിച്ചതിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി നിരീക്ഷിച്ചു. അധ്യാപകനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച തമിഴ്നാട് വിചാരണ കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധി ജസ്റ്റിസുമാരായ കെ വി വിശ്വനാഥന്‍, സന്ദീപ് മേഹ്ത, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.കേസില്‍ അധ്യാപകന്റെ നിലയും വിലയും അപകടത്തിലാകുന്നത് […]

Continue Reading

അമേരിക്കയിലും ചുവടുറപ്പിച്ച് കേരള ഐടികമ്പനി ആക്സിയ ടെക്‌നോളജീസ്

കൊച്ചി: ടെക്‌നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകോത്തര വാഹനസോഫ്ട്‍വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ പ്രവർത്തനങ്ങൾ അമേരിക്കയിലേക്കും വിപുലപ്പെടുത്തി കമ്പനി. മേഖലയിൽ നിലവിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കമ്പനി മേധാവിയെയും തെരെഞ്ഞെടുത്തു. സ്‌കോട്ട് എ കുയാവ കമ്പനിയുടെ വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ എന്നീ ചുമതലകൾ വഹിക്കും. മിഷിഗണിലെ ഡിട്രോയിറ്റിലുള്ള ആക്സിയ ടെക്‌നോളജീസിന്റെ സബ്‌സിഡറി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഓട്ടോമോട്ടീവ് എഞ്ചിനീറിങ് രംഗത്ത് 30 വർഷത്തിലേറെ പരിചയസമ്പത്തുമായാണ് സ്‌കോട്ട് ആക്സിയ ടെക്‌നോളജീസിൽ എത്തിയിരിക്കുന്നത്. പരോക്ഷമായി ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് […]

Continue Reading

ഇസാഫ് ബാങ്കും എഡൽവെയിസ് ടോക്കിയോ ലൈഫും ബാങ്കഷ്വറൻസ് പങ്കാളിത്തത്തിന് ധാരണയിൽ

കൊച്ചി: ഉപഭോക്താക്കൾക്ക് കുടുതൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും എഡൽവെയിസ് ടോക്കിയോ ലൈഫും ബാങ്കഷ്വറൻസ് സഹകരണത്തിന് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷൂറൻസ് സേവനങ്ങൾ ലഭിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ വൈവിധ്യവൽക്കരിക്കുകയും ഇവ സാമ്പത്തിക സേവനങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലേക്കും ജനങ്ങളിലേക്കുമെത്തിക്കുകയും അവരുടെ സാമ്പത്തിക സുരക്ഷയ്ക്ക് പിന്തുണ ഉറപ്പാക്കുകയുമാണ് ഈ സഹകരണത്തിലൂടെ ഇസാഫ് ബാങ്ക് ലക്ഷ്യമിടുന്നത്. “എഡൽവെയിസ് ടോക്കിയോ ലൈഫ് ഇൻഷുറൻസുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാവരേയും ഉൾക്കൊള്ളുന്ന […]

Continue Reading