തിരുവനന്തപുരം:സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ ബഹുമാനസൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ.പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ച് ആണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മാർഗ്ഗനിർദേശം പുറത്തിറക്കിയത് .മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനകളും പരാതികളും ബന്ധപ്പെട്ട് ഓഫീസുകളിൽ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാറുണ്ട് .അതിനുശേഷം നിവേദകർക്ക് നൽകുന്ന മറുപടി കത്തിൽ ബഹുമാനസൂചകമായി ബഹു. മുഖ്യമന്ത്രി ബഹു.മന്ത്രി എന്ന് രേഖപ്പെടുത്തണമെന്ന് എന്നാണ് നിർദ്ദേശം .ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ചില കത്തിടപാടുകലിൽ ഇങ്ങനെ സൂചിപ്പിക്കാറില്ല. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.
Related Posts
കെടിയു-ഡിജിറ്റൽ സർവകലാശാല വിസി നിയമനം നേരിട്ട് നടത്താന്‍ സുപ്രീം കോടതി
ന്യൂഡല്‍ഹി: കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തിരിച്ചടി. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് വ്യക്തമാക്കിട്ടുണ്ട്.…
പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയും സ്വകാര്യവത്കരണവും അവസാനിപ്പിക്കണം
പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയും സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്നും, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കുന്നത് ഉപേക്ഷിയ്ക്കണമെന്നും ജനവിരുദ്ധവും വിലക്കയറ്റം സൃഷ്ടിയ്ക്കുന്നതുമായ കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധ സൂചകമായി…
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
തിരുവനന്തപുരം : ദേശീയ മലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മതസൗഹാർദസമ്മേളനവും, ഇഫ്താർ സംഗമവും ജില്ലാ പഞ്ചായത്ത്…
