‘ഭ്രമയുഗം’ മമ്മൂക്കയുടെ എക്സ്ട്രാ ഓര്‍ഡിനറി സിനിമയെന്ന് നടൻ ആസിഫ് അലി

Entertainment Kerala

സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമ്ബരപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ അടുത്തൊരു മികച്ച കഥാപാത്രം ആകും ഭ്രമയുഗത്തിലേത് എന്ന് ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റര്‍‌. നെഗറ്റീവ് ഷേഡുള്ളതാകും ഈ കഥാപാത്രം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ഫസ്റ്റ് ലുക്കോടെ അതില്‍ ഏകദേശ സൂചനകളും ലഭിച്ചുകഴിഞ്ഞു. സിനിമാസ്വാകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന സിനിമയെ കുറിച്ച്‌ നടൻ ആസിഫ് അലി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഭ്രമയുഗത്തില്‍ അര്‍ജുൻ അശോകൻ ചെയ്യാനിരുന്ന കഥാപാത്രം താൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഡേറ്റിന്റെ പ്രശ്നം കാരണം അതിന് സാധിച്ചില്ലെന്നും ആസിഫ് പറയുന്നു. ദ ന്യു ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു നടന്റെ പ്രതികരണം. മമ്മൂട്ടി ആ കഥാപാത്രം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മറ്റൊരു എക്സ്ട്രാ ഓര്‍ഡിനറി സിനിമയാകും ഭ്രമയുഗം എന്നും ആസിഫ് വ്യക്തമാക്കുന്നു.

“സോ കോള്‍ഡ് പരീക്ഷണ സിനിമകള്‍ എന്ന് പറയുന്നതിനോട് ഒരു പേടി വന്നിട്ടുണ്ട്. ആ പേടി റോഷാക്കിലൂടെ മാറ്റി തന്നൊരു ക്യാപ്റ്റൻസിയാണ് മമ്മൂക്ക. ഭ്രമയുഗത്തില്‍ ഞാനായിരുന്നു അര്‍ജുൻ അശോകന്റെ കഥാപാത്രം ചെയ്യാനിരുന്നത്. പക്ഷേ ആദ്യം പറഞ്ഞ ഡേറ്റില്‍ മാറ്റം വന്നപ്പോള്‍ എന്റെ ഡേറ്റ്സുമായി ക്ലാഷായി. ആ സിനിമയില്‍ മമ്മൂക്കയുടെ ജഡ്ജ്മെന്റ് അവിശ്വസിനീയമാണ്. ഒരിക്കലും മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് ഞാൻ കരുതിയില്ല. മമ്മൂക്കയുടെ അടുത്ത എക്സ്ട്രാ ഓര്‍ഡിനറി സിനിമ ആയിരിക്കും അത്. മമ്മൂക്കയുടെ അവിശ്വസനീയമായ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും പ്രചോദനം നല്‍കുന്നതാണ്”, എന്നാണ് ആസിഫ് അലി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *