പീരുമേട്: അടച്ചു പൂട്ടിയ പീരുമേട് ടീ കമ്പനി, ബോണാമി,ഹെലിബറിയ തോട്ടങ്ങളിലെ അവശത അനഭവിക്കുന്ന തൊഴിലാളികൾക്ക് കശുവണ്ടി,കയർ മേഖലയിലെ തൊഴിലാളികൾക്ക് നൽകുന്ന 2500 രൂപാ എസ്ഗ്രേഷ്യാ നൽകണമെന്ന് ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ (ഐ.എൻ.റ്റി.യു.സി) സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസി ഡന്റ് പി.കെ.രാജൻ,പി.എം. വർക്കി,എസ്. ഗണേശൻ,പാപ്പച്ചൻ വർക്കി,കെ.സി.സുകുമാര ൻ,ബാബുആന്റപ്പൻ,മുത്തു പാണ്ടി, കെ.എൻ.ഗോപാലകൃഷ്ണൻ,പി.എം ജോയി, കെ.വെള്ളദുര, ലിഡി ജോയി,പ്രേമാ രാജു എന്നിവർ പ്രസംഗിച്ചു.
അടച്ചു പൂട്ടിയതേയില തോട്ടങ്ങളിലതൊഴിലാളികൾക്ക് നൽകുന്ന 2500 രൂപാ എസ്ഗ്രേഷ്യാ നൽകണമെന്ന് ആവശ്യം
