. ദോഹ: ഖത്തറിൽ എത്തിയ കേരളത്തിന്റെ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ എം. എൽ.എ ക്ക് സംസ്കൃതി ഖത്തർ നേതാക്കൾ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. സംസ്കൃതി ഖത്തർ പ്ലസ് ടു പരീക്ഷയിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കായി സംസ്കൃതിയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തിൽ ഈ വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുക്കാനായിട്ടാണ് അദ്ദേഹം ഖത്തറിലെത്തിയത്. സയൻസ് വിഭാഗത്തിൽ അനീന മരിയ കുര്യാക്കോസ്, കോമേഴ്സ് വിഭാഗത്തിൽ മലിഹ മുംതാസ് നജീബ്, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ജിയ മറിയ ജൂഡ് എന്നിവരാണ് പ്രഥമ അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്. മൂന്ന് പേരും ദോഹ എം ഇ എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളാണ്.
ഡോ. കെ.ടി ജലീൽ എം.എൽ.എ ക്ക് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ് നല്കി
