നൂറ് വര്‍ഷം മുമ്പ് മന്നത്ത് പത്മനാഭന്‍ നടത്തിയസവര്‍ണ ജാഥ ഒരു നൂറ്റാണ്ടിന്റെ ചരിത്രം-പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍

വൈക്കം: അതസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനായി നൂറ് വര്‍ഷം മുമ്പ് മന്നത്ത് പത്മനാഭന്‍ നടത്തിയ സവര്‍ണ ജാഥ ഒരു നൂറ്റാണ്ടിന്റെ ചരിത്ര സംഭവമാണെന്ന് എന്‍ എസ് എസ് നായക സഭാംഗവും ചേര്‍ത്തല താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ശക്തനായ കര്‍മ്മയോഗിയുമായിരുന്നു മന്നത്ത് പത്മനാഭനെന്നും അദ്ദേഹം പറഞ്ഞു. തലയാഴം എന്‍ എസ് എസ് മേഖല സമ്മേളനം ഉല്ലല ശിവരഞ്ചിനി ആഡിറ്റോറിയത്തില്‍ മന്നം നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടകം, ഉല്ലല, തലയാഴം കരയോഗങ്ങളുടെ നേതൃത്വത്തിലായിരുന്നു മേഖല സമ്മേളനം. സമ്മേളനത്തിന് മുമ്പായി വിവിധ കരയോഗങ്ങളുടെ നേതൃത്വത്തില്‍ സാംസ്‌കാരിക ഘോഷയാത്രയും നടത്തി. സമ്മേളത്തില്‍ താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഓഫീസ് സൂപ്രണ്ട് ബി. ഗോപാലകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയന്‍ വൈസ് ചെയര്‍മാന്‍ പി. വേണുഗോപാല്‍ മന്നം നവോധാന സൂര്യന്‍ വിഷയം അവതരിപ്പിച്ചു. താലൂക്ക് യൂണിയന്‍ സെക്ട്രടറി അഖില്‍. ആര്‍. നായര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. യൂണിയന്‍ അസി. സെക്രട്ടറി എസ്. മുരുകേശ്, മേഖല വൈസ് ചെയര്‍മാന്‍ ലക്ഷ്മണന്‍ നായര്‍, ഭാരവാഹികളായ രാമചന്ദ്രന്‍പിളള, മുരളീധരന്‍ നായര്‍, പത്മകുമാര്‍, കെ.സി. ഗോപാലകൃഷ്ണന്‍, സത്യനാഥ പണിക്കര്‍, രാഹൂല്‍ രാജ്, എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- തോട്ടകം, ഉല്ലല, തലയാഴം കരയോഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ എന്‍ എസ് എസ് തലയാഴം മേഖല സമ്മേളനം നായക സഭാംഗവും ചേര്‍ത്തല എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *