തിരുവനന്തപുരത്ത് അസം സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം

Kerala

തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിക്ക് നേരെ ലൈംഗികാതിക്രമം. തുമ്പയിലാണ് സംഭവം നടന്നത്. അസം സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് രാത്രി താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അതിക്രമമുണ്ടായത്. നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ എത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ മേനംകുളം സ്വദേശി അനീഷിനെ തുമ്പ പൊലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *