കോവളം :പാച്ചല്ലൂർ എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ ആർ പി ലബോറട്ടറി ക്ലിനിക്കിന്റെമെഡിക്കൽ ക്യാമ്പും ശ്രീനേത്ര കണ്ണാശുപത്രിയുടെ ക്യാമ്പും പുതുതായി ഇറക്കിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫും ജെ ഷംനാദ് അനുസമരണവും മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അനുസമരണവും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന്റ ഉൽഘാടനം പാച്ചല്ലൂർ മുസ്ലിം ജമാഅത് പ്രസിഡന്റ്‌ പാച്ചല്ലൂർ നുജുമുദ്ധീൻ ഉൽഘാടനം ചെയ്തു.തുദർന്ന് വൈകുന്നേരം എന്റെ നാട് ചാരിറ്റി അംഗം നസീബ് പാച്ചല്ലൂരിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വച്ചു കോമഡി സിനിമ സീരിയൽ താരം എ എസ് ജോബി ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.സഫീർ ഖാൻ മന്നാന്നി, പൂങ്കുളം വാർഡ് കൗൺസിലർ പ്രമീള,, എ ജെ സുക്കാർന്നോ, സി പി എം കോവളം ഏര്യ സെക്രട്ടറി അഡ്വ അജിത്കുമാർ, മുൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ പാറവിള വിജയകുമാർ, കെ ജി സനൽകുമാർ നസീർ, തിരുവല്ലം ഉദയൻ, വാഴാമുട്ടം രാധാകൃഷ്ണൻ. റിട്ടേർഡ് എസ് ഐ ഷിബുനാഥു,പാച്ചല്ലൂർ മുസ്ലിംജമാഅത് സെക്രട്ടറി എ കെ ബുഹാരി,ശിവപ്രസാദ്, പുഞ്ചക്കരി സുരേന്ദ്രൻ,പാച്ചല്ലൂർ രാജു സി സത്യൻ, പനത്തുറ പുരുഷോത്തമൻ, മുനീർ പനമൂട്ടിൽ, എന്റെ നാട് രക്ഷാധികാരി ഫൈസൽ അഞ്ചാംകല്ല് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ഭക്ഷ്യധാന്യകീറ്റുകളും നിർദ്ധനരോഗികൾക്കുള്ള മരുന്ന്വിതരണവും വിവിധമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവരെ ആദരിക്കുകയും ചെയ്തു എന്റെ നാട് ചാരിറ്റി അംഗം അൽ അമീൻ സ്വാഗതവും എന്റെ നാട് ചാരിറ്റി അംഗം ഷിജാസ് കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *