തിരു. വെള്ളയമ്പലം റ്റി.എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി മൊബൈൽ ടെക്‌നിഷ്യന്മാർക്കായി നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ 22 ഞായറാഴ്ച സംഘടിപ്പിക്കുന്ന ടെക്മീറ്റിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. റ്റി. എം. സി, എം.ഡി ജമീൽ യൂസഫ്, റ്റി.എം.സി ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ,ഹാൻഡിക്രാഫ്റ്റ് മുൻ എം. ഡി ആരിഫ്,ഫാക്കൾട്ടി മെഹറൂഫ് എന്നിവർ പങ്കെടുത്തു.വിവിധ സെഷനുകളിലായി അത്യാധുനിക കോഴ്സുകളുടെയും ഉപകരണങ്ങളെ കുറിച്ചും പരിശീലനം നടത്തുന്നു.
റ്റി. എം. സി മൊബൈൽ ടെക്നോളജി ടെക്മീറ്റ് ലോഗോ പ്രകാശനം ചെയ്തു.
