കൊച്ചി: സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് നീതി ലഭ്യമാക്കണമെന്നും നിക്ഷേപിച്ച പണം തിരികെ നല്കി സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നിലനിർത്താൻ സർക്കാർ തയ്യാറാവണമെന്നും പി.സി സിറിയക് ഐ എ എസ് ആവശ്യപ്പെട്ടു.
എറണാകുളം
വഞ്ചി സക്വയറിൽ കോ. ഓപ്പറേറ്റീവ് ഡിപ്പോസിറ്റേഴ്സ് ഫോറം സം
സ്ഥാനകമ്മറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാട
നം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപകർ ഭൂരിപക്ഷവും മുതിർന്ന പൗരന്മാരാണ് . അവരുടെ നിത്യ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ സഹകരണബാങ്കുകൾ പലവിധ കൃത്രിമ
ങ്ങളാൽ നഷ്ടത്തിലാ
യിരിക്കുന്നു. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാൽ പലരും ആത്മഹത്യയുടെ വക്കിലാണ്.മൂന്നരക്കോടി വരുന്ന കേരള
ത്തിലെ ജനസംഖ്യയു
ടെ മൂന്നിലൊന്ന് വരുന്ന ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈവിഷ
യത്തെനിസ്സാരമായിതള്ളിക്കളയരുത് . കേരളസർക്കാർ നിക്ഷേപകരുടെ സമ്പാദ്യങ്ങൾ തിരിച്ചുനൽകുന്നതിനാവശ്യ
മായ സത്വരനടപടി
കൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭി
പ്രായപ്പെട്ടു.
തങ്ങളുടെ സമ്പാദ്യ
ങ്ങളെല്ലാം നഷ്ടമാ
യിട്ട് കൊല്ലങ്ങളായിട്ടും അവതിരിച്ചു നൽ
കാൻ സർക്കാറുകൾ ഫലപ്രദമായി ഇടപെടാത്തതിൽ പ്രതിഷേ
ധിച്ച് നിക്ഷേപകർ ധർണ്ണയും കരിങ്കൊടി പ്രതിഷേധമാർച്ചും നടത്തി .ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാനപ്രസിഡൻ്റ് പി.എ തോമസ് അദ്ധ്യ
ക്ഷത വഹിച്ച യോഗ
ത്തിൽ അഡ്വ. ചാർളിപോൾ, ഫോറം രക്ഷാധികാരി ഡോ. എം കെ ജോർജ്,. ജനറൽ സെക്രട്ടറി എ.സി ബേബിച്ചൻ, വൈസ് പ്രസിഡൻ്റുമാരായ പ്രൊഫ രഘുദേവ് ,റോയ് വെള്ളരിങ്ങാട്ട് , ട്രഷറർ എം.പി ഹരിദാസ് മാസ്റ്റർ,അഡ്വ.റംലത്ത് ബീവി, തോമസ് കാവാലം, പി ഐ വിൽസൺ എന്നിവർ പ്രസംഗിച്ചു.
നഗരത്തിൽ നടത്തിയ കരിങ്കൊടി പ്രതിഷേധ മാർച്ചിന് പി.എ തോമസ് .പ്രൊഫ. രഘുദേവ് . എം പി . ഹരിദാസൻ പി.ഐ പൗലോസ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ മാറ്റർ : സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം തിരികെ നല്കണമെന്നാവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് ഡിപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ പി സി സിറിയക് ഐ. എ എസ് ഉദ്ഘാടനം ചെയ്യുന്നു.എ.സി ബേബിച്ചൻ,പ്രൊഫ. രഘുദേവ് ,
റോയി വെള്ളരിങ്ങാട്ട്
പി. എ തോമസ്, എം.പി ഹരിദാസ് , അഡ്വ.. ചാർളിപോൾ, ഡോ. എം.കെ ജോർജ് , അഡ്വ. റംലത്ത് ബീവി, തോമസ് ആൻ്റണി എന്നിവർ സമീപം
പി എ തോമസ്
സംസ്ഥാന പ്രസിഡൻ്റ്
കോ-ഓപ്പറേറ്റീവ് ഡിപ്പോസിറ്റേഴ്സ് ഫോറം
9495714356
