ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ഹെൽപ്പ് ഫോർ ഹെൽപ്പ്ലസ് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് സൗജന്യ ഷുഗർ/ പ്രഷർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
പറവൂർ മുൻസിപ്പൽ ചെയർമാൻ ശ്രീ രമേഷ് ഡി.കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു.
എച്ച് ഫോർ എച്ച് പ്രസിഡന്റ് ഡോ. മനു പി. വിശ്വത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ജോസഫ് പടയാട്ടി സ്വാഗതവും ക്യാപ്റ്റൻ എം. കെ. ശശി നന്ദിയും രേഖപ്പെടുത്തി.
റിട്ട. അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് ഡോ. എ. അനിത ആശംസകൾ അർപ്പിച്ചു.
എച്ച് ഫോർ എച്ച് വൈസ് പ്രസിഡന്റ് ഡോ. കെ. ജി. ജയൻ പ്രമേഹ ദിന സന്ദേശം നൽകി.
സംഘടനയുടെ കെടാമംഗലം, തത്തപ്പിള്ളി, പൂയപ്പിള്ളി, കൂട്ടുകാട്, ചെറിയപല്ലംതുരുത്തു യൂണിറ്റുകളിൽ നിന്നുള്ള വോളണ്ടിയർമാർ കെ.ജി. അനിൽകുമാർ, പി. പി. സുകുമാരൻ , വി. എസ്. അനിൽ, സുരാജ് എം.ആർ., ഷർളി സദാനന്ദൻ, ആനി സോമൻ , ശാരി റെയ്നോൾഡ്, പി.ഡി. മുരുകേശൻ, നിർമ്മല , കെ.കെ. സനീഷ്, ഷൈജ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ രക്ത / പ്രഷർ പരിശോധനകൾ നടത്തി.
400 ഓളം ആളുകൾ രക്ത പരിശോധനയ്ക്ക് വിധേയരായി. ഇതിൽ ആദ്യമായി രക്തം പരിശോധിച്ചവരും പ്രമേഹ സാന്നിദ്ധ്യം അറിഞ്ഞവരും നിരവധി ഉണ്ടായിരുന്നു. പ്രമേഹ രോഗ ബോധവൽക്കരണ ലഘുലേഖയും വിതരണം ചെയ്തു.
ഹെല്പ് ഫോർ ഹെൽപ്പ്ലസ്സിന്റെ പ്രമേഹ ദിനാചരണം
