ലഹരിക്കെതിരെ ‘തൂഫാൻ ഗോൾ’; മന്ത്രി പന്ത് തട്ടി ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ സർക്കാരിന്റെ തൂഫാൻ പദ്ധതിയുടെ ഭാഗമായി വി.എച്ച്.എസ്.ഇ പയ്യന്നൂർ മേഖല നാഷണൽ സർവീസ് സ്കീമിന്റെയും കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തൂഫാൻ ഗോൾ’ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർഥികളെ കായികരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൂഫാൻ ഗോൾ സംഘടിപ്പിച്ചത്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നു.

ചടങ്ങിൽ വി.എച്ച്.എസ്.ഇ മേഖല അസിസ്റ്റന്റ് ഡയറക്ടർ ഇ ആർ ഉദയകുമാരി , എൻ എസ് എസ് ജില്ലാ കോർഡിനേറ്റർമാരായ പി പി ദാവൂത്, സിദ്ദീക്ക് , സി ജി സി സി ജില്ല കോർഡിനേറ്റർമാരായ അഹമ്മദ് റാഷിദ്, അശ്വതി പി സി , ക്ലസ്റ്റർ കോർഡിനേറ്റർ പി സമീർ സിദ്ദീഖി, ശ്യാമള റ്റീച്ചർ, പ്രദീപ് എബ്രഹാം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ആർ മഞ്ചു, അബ്ദുൽ വാസിത്ത്, ഹരീഷ് കുമാർ , പ്രബഞ്ച കുമാർ കരിയർ മാസ്റ്റർമാരായ ഗോപകുമാർ , മോഹനൻ മാസ്റ്റർ, രേഷ്മ സി ഡി, ഷാജിത വാച്ചാലി, ലിസി വി , പ്രമോദ് മാഷ് തുടങ്ങിയവരും മറ്റ് അധ്യാപകരും വിദ്യാർഥികളും എൻ.എസ്.എസ് വളണ്ടിയർമാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *