ഓപ്പറേഷൻ തൂഫാൻ 2-ാംഘട്ട ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉത്ഘാടനവും തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും

കോവളംജനമൈത്രി പോലീസ് സ്‌റ്റേഷൻ പരിധിലെ സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ഓപ്പറേഷൻ തൂഫാൻ 2-ാംഘട്ട ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉത്ഘാടനവും തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് ആൻ്റ് കാറ്ററിംഗ് ടെക്നോളജി കോളേജ് ആഡിറ്റോറിയത്തിൽ വച്ച് ബഹു: കോവളംസർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ സർ നിർവ്വഹിച്ചു. ചടങ്ങിൽ IHMCT HOD Dr: അശോക് സർ ,സീനിയർ ലക്ചറർ ശരവണൻസർ, സ്‌കൂൾ അദ്ധ്യാപകൻ ബിനു സർ കോവളംജനമൈത്രി
സി. ആർ. ഒ എസ് ഐ ബിജു യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. കോളേജ്, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ തൂഫാൻ ബാഡ്ജ് കോവളംസർക്കിൾ ഇൻസ്പെക്ടറിൽ നിന്നും ഏറ്റുവാങ്ങി ലഹരിക്കെതിരെ പോരാടാൻപ്രതിജ്ഞ എടുക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *