നോർത്ത് പറവൂർ : പറവൂർ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം നവംബർ 16 മുതൽ 20 -ാം തിയതി വരെ കോട്ടുവള്ളിക്കാട് ഹയർ സെക്കൻ്ററി സ്കൂളിലും വിവിധ വേദികളിലുമായി നടക്കുന്ന കാര്യങ്ങൾ വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. രചനാ മത്സരങ്ങൾ 13 ന് നടക്കും. 16 ന് രാവിലെ 10 ന് ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂർ കലോത്സവം ഉദ്ഘാടനം ചെയ്യും. വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ. എസ്. സനീഷ് അധ്യക്ഷനാകും. ചെട്ടിക്കാട് സെൻ്റ് ആൻ്റണി തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ അനുഗ്രഹ പ്രഭാഷണം ചെയ്യും.20 ന് സമാപന സമ്മേളനം മുൻമന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്യും. മുനമ്പം ഡി.വൈ.എസ്.പി എസ് ജയകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. മുനമ്പം ഹോളി ഫാമിലി ചർച്ച വികാരി ഫാ. ആൻ്റണി ചില്ലിട്ടശേരി സംസാരിക്കും. കെ.എസ് സനീഷ്, പ്രിൻസിപ്പാൾ കെ. ആർ ശ്രീജ, എ . ഇ .ഒ. എ എ അജയൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എൻ. എസ് ഹരിദാസ്, കൺവീനർമാരായ ഹെഡ്മാസ്റ്റർ കെ.പി മനോജ്, ടി.വി രൂപകുമാർ, ടി.എൻ.സയില സുധ എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.
പറവൂർ ഉപജില്ല സ്കൂൾ കലോത്സവം.
