പള്ളിയാക്കൽ ബാങ്കിൻ്റെ പൊക്കാളി ഫാം ടൂറിസം പദ്ധതി.

നോത്ത് പറവൂർ : പള്ളിയാക്കൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പൊക്കാളി ഫാം ടൂറിസം പദ്ധതി നവംബർ 15 ന് ചാത്തനാട് വില്ലേജ് ഹബ്ബിൽ വച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന കാര്യം വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. പൊക്കാളിപ്പാടങ്ങളും കായലോര ഗ്രാമജീവിതവും പരമ്പരാഗത കൃഷി മത്സ്യബന്ധന രീതികളും തന്നത് ഭക്ഷണ സംസ്‌ക്കാരവും അടുത്തറിയാൻ അവസരമൊരുക്കുന്ന അനുഭവ യാത്ര പാടിടെയിൽസ് എന്ന പരിപാടിയും ഡിജിറ്റൽ ഓഡിയോ ഗൈഡും ഓൺലൈൻ ബുക്കിംഗ് സംവിധാനവും ഒരുക്കുന്നു. പ്രാദേശിക വനിതകൾ ഒരുക്കുന്ന നാടൻ ഭക്ഷണവിഭവങ്ങളോടു കൂടിയ റസ്റ്റോറൻ്റ്, സാഹസിക ജല കായിക വിനോദങ്ങൾ, ഓപ്പൺ എയർ തിയേറ്റർ, മത്സ്യ പച്ചക്കറി വിപണ കേന്ദ്രങ്ങൾ നഴ്‌സറി തുടങ്ങിയവ വില്ലേജ് ഹബ്ബിലെ പ്രധാന ആകർഷങ്ങളായിരിക്കുമെന്നും അറിയിച്ചു. ബാങ്ക് പ്രസിഡൻ്റ് എ.സി ഷാൻ, ബോർഡ് മെമ്പർ എം.പി വിജയൻ, സെക്രട്ടറി വി.വി സനിൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *