തിരു: ചലച്ചിത്ര വികസന കോർപ്പറേഷൻ വൈസ് ചെയർമാൻ ആലപ്പി അഷ്റഫ്, സാംസ്ക്കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് ചെയർമാൻ എം.രഞ്ജിത് എന്നിവർക്ക് പ്രേംനസീർ സുഹൃത് സമിതി ആകാശം നിറയെ ദീപാവലി 2026 ചടങ്ങിൽ വെച്ച് സ്വീകരണം നൽകുന്നു. നവംബർ 12 ന് വൈകുന്നേരം 6 ന്
തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കുന്ന ചടങ്ങ് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉൽഘാടനം ചെയ്ത് ഉപഹാരങ്ങൾ സമർപ്പിക്കും. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, അലോഷ്യസ് പെരേര,എം.എച്ച്. സുലൈമാൻ, ഷംസ് അബ്ദീൻ,ഡോ: ഗീതാ ഷാനവാസ്, അനിത, സുഗതകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം 5 മുതൽ രാത്രി 10 വരെ ദീപാവലി ഗാനസന്ധ്യയും ഉണ്ടാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
ആലപ്പി അഷ്റഫ്എം.രഞ്ജിത് എന്നിവർക്ക് സ്വീകരണം
