ബിച്ചു തിരുമല സ്മൃതി രാകേന്ദുകിരണങ്ങൾ നവംബർ 26-ന്

തിരുവനന്തപുരം : അനശ്വര കവിയും, ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ദേശീയബാലതരംഗം ഒരുക്കുന്ന ‘രാകേന്ദുകിരണങ്ങൾ – ബിച്ചുതിരുമല സ്മൃതി സായാഹ്നം’ നവംബർ 26-ന് വൈകുന്നേരം അഞ്ചുമണി മുതൽ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടക്കും. ഇതോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണം ചെയർമാൻ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്നു. സാഹിത്യ രംഗത്തെയും, കലാ- സാംസ്കാരിക രംഗത്തെയും പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. മുതിർന്ന എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ, നൃത്തരംഗത്തെ പ്രമുഖരായ പത്മശ്രീ കലാമണ്ഡലം വിമലാ മേനോൻ, റിഗാറ്റ ഗിരിജ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ എം. രഞ്ജിത്ത്, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണും, ദേശീയബാലതരംഗം മുൻ സംസ്ഥാനപ്രസിഡന്റുമായ പ്രിയങ്കാ നായർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം. ആർ. തമ്പാൻ, തിരുവനന്തപുരം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എസ്‌. ഷെർലി, ചലച്ചിത്ര സംവിധായകരായ ബാലു കിരിയത്ത്, ടി. എസ്. സുരേഷ് ബാബു, വിനു കിരിയത്ത്, ജി. എസ്. വിജയൻ പിന്നണിഗായകരായ ഡോ. പന്തളം ബാലൻ, രാകേഷ് ബ്രഹ്മാനന്ദൻ, പട്ടം സനിത്, സംഗീതസംവിധായകൻ സുമൻ ബിച്ചു തിരുമല, നോവലിസ്റ്റ് ഗിരിജാ സേതുനാഥ്, കവികളായ സുദർശൻ കാർത്തികപ്പറമ്പിൽ, പൂവത്തൂർ സദാശിവൻ, സാഹിത്യകാരൻ വിളക്കുടി രാജേന്ദ്രൻ, ചലച്ചിത്ര നടൻ ആറ്റുകാൽ തമ്പി, സാംസ്കാരിക ചരിത്ര ഗവേഷകൻ ഗോപൻ ശാസ്തമംഗലം, വയലാർ രാമവർമ്മ സാംസ്കാരികവേദി കൺവീനർ ജി. വിജയകുമാർ, പ്രേംനസീർ സുഹൃത് സമിതി വർക്കിംഗ് പ്രസിഡൻറ് എം. എച്ച്. സുലൈമാൻ, ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി, ദേശീയബാലതരംഗം ഭാരവാഹികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *