നടന്മാരായ കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാർ. വനം – വന്യ ജീവി സംരക്ഷണത്തെ കുറിച്ച് സർഗാത്മകവും സാംസ്കാരികവുമായ പ്രചരണത്തിനുവേണ്ടിയാണ് ബ്രാൻഡ് അംബാസഡർമാരെ നിയോഗിക്കുന്നതെന്ന് വനം വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു. ഗവി പശ്ചാത്തലമാക്കി ‘കാട് വിളിക്കുന്നു’ എന്ന പരിപാടിക്കിടെ കുഞ്ചാക്കോ ബോബൻ അംബാസഡറാകുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പ്രഖ്യാപനം നടത്തിയിരുന്നു.
മറ്റ് പല വകുപ്പുകള്‍ക്കും പദ്ധതികള്‍ക്കും അംബാസഡർമാരുണ്ടെങ്കിലും വനം വകുപ്പിന് ഇതേവരെ അംബാസഡറുണ്ടാറുണ്ടായിരുന്നില്ല. വനം വകുപ്പിന് എന്തിന് അംബാസഡറെന്ന ചോദ്യത്തിന് ഉത്തരവുമായാണ് സർക്കാർ ഉത്തരവ്. കാടിൻ്റെയും കാട്ടുജീവികളുടെയും കാടിനെ ആശ്രയിക്കുന്ന മനുഷ്യരുടെയും സംരക്ഷണവും പ്രചാരണവുമാണ് ലക്ഷ്യം. സിനിമ എന്ന മാധ്യമം ഉപയോഗിച്ചുള്ള പ്രചാരണം ഇക്കോ ടൂറിസത്തിൻ്റെ വളർച്ചയ്ക്കും ഇടയാക്കുമെന്നാണ് വനം വകുപ്പിൻ്റെ പ്രതീക്ഷ. ഇതിനായി
ശബ്ദരേഖയായും വീഡിയോകള്‍ വഴിയും പ്രചരണം സംഘടിപ്പിക്കും. വനം വികസന കോർപറേഷൻ്റെ വിവിധ പദ്ധതികളുടെ പ്രചാരണം അടക്കം ഏഴു ദൗത്യങ്ങളാണ് അംബാസഡർമാർക്കുള്ളത്.
