ഗിന്നസ് പക്രുവിന് പുരസ്കാരം സമ്മാനിച്ചു

തൃശ്ശൂർ . അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സിൻ്റെ പതിനൊന്നാമത് വാർഷിക സംഗമത്തിൽ ചലച്ചിത്രതാരം ഗിന്നസ് പക്രുവിന് പ്രഥമ എൻ.ബി.ജി. ആർ അവാർഡ് സമ്മാനിച്ചു.
2008-ൽ മുഴുനീള സിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നായകൻ എന്ന വിഭാഗത്തിൽ ഗിന്നസ് പക്രു കൈവരിച്ച റെക്കോർഡ് 18 വർഷം പിന്നിട്ടിട്ടും ലോകത്ത് ആരാലും ഭേദിക്കപ്പെടാത്തതിനെ തുടർന്നാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. കെ. രാജൻ എം.എൽ.എയും രാജൻ ജെ. പല്ലൻ എം.എൽ.എയും ചേർന്നാണ് അവാർഡ് സമർപ്പിച്ചത്.
അഡ്വ. കെ. രാജൻ എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഗ്രഹ് പ്രസിഡന്റ് സത്താർ ആദൂർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ ജോസഫ് സ്വാഗതവും, രാജൻ ജെ. പല്ലൻ എം.എൽ.എ. അനുമോദന പ്രസംഗവും നിർവഹിച്ചു.
ചടങ്ങിൽ പുതിയ റെക്കോർഡ് ജേതാക്കൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റുകൾ തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ വിതരണം ചെയ്തു. പുതിയ ഗിന്നസ് ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആദരിച്ചു. ഗിന്നസ് റെക്കോർഡ് ജേതാക്കളെക്കുറിച്ചുള്ള പുസ്തകം ഡെപ്യൂട്ടി മേയർ എ. പ്രസാദ് പ്രകാശനം ചെയ്യുകയും, കൗൺസിലർ പൂർണിമ സുരേഷ് പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങിൽ ഗിന്നസ് പക്രു മറുപടി പ്രസംഗം നടത്തി.
കോഡിനേറ്റർ അശ്വിൻ വാഴുവേലിൽ, വൈസ് പ്രസിഡന്റുമാരായ തോമസ് ജോർജ്, ലത കളരിക്കൽ, ജോയിന്റ് സെക്രട്ടറി വിജിത രതീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ പ്രിജേഷ് കണ്ണൻ ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *