അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കാൻ പദ്ധതികൾ വേണം

പീരുമേട് : അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്വന്തമായി ഭവനപദ്ധതി ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിക്കണമെന്നും പ്രതിസന്ധിയിലായ തോട്ടങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സമഗ്രമായ പദ്ധതികൾ തയ്യാറാക്കണമെന്നും ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി) എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട നിതിൻ ആർ., തരൺ എം., അച്ചു എസ്. എന്നിവരെ യോഗത്തിൽ ആദരിച്ചു. യൂണിയനിലേക്ക് കടന്നുവന്ന സുരേഷ് ബാബു, എം. ഉദയസൂര്യൻ, പി.എ. അബുൾ റഷീദ്, വിഘ്നേഷ് രവി എന്നിവരെ സ്വീകരിച്ചു. എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രസിഡന്റ് അഡ്വ. സിറിയക് തോമസിന് സ്വീകരണവും നൽകി.

യൂണിയൻ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. , നേതാക്കളായ പി.കെ. രാജൻ,കെ. വെള്ളദുരൈ, പി.എം. വർക്കി, പി.എം. ജോയി, തോമസ്കുട്ടി പുള്ളോലിക്കൽ, എസ്. ഗണേശൻ, പി.ടി. തോമസ്, ശെൽവം പട്ടുമല, കെ.സി. സുകുമാരൻ, പാപ്പച്ചൻ വർക്കി, വൈ. സുരേഷ് കുമാർ, പി.കെ. വിജയൻ, കലൈജ്ഞർ, മേരി ശെൽവി, പ്രേമാരാജു, പ്രഭ ജയരാജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *