ശബരിമല മണ്ഡലമകരവിളക്ക്: മുക്കുഴി കാനന പാതയും ക്ഷേത്രവും പീരുമേട് എംഎൽഎ സന്ദർശിച്ചു


പീരുമേട്:
ശബരിമല മണ്ഡലമകര വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള മുക്കുഴി കാനന പാതയും മുക്കുഴി ക്ഷേത്രവും പീരുമേട് എംഎൽഎ സന്ദർശിച്ചു. നിരവധി അയ്യപ്പ ഭക്തരാണ് മുക്കുഴി കാനന പാതയിലൂടെ ശബരിമലയിലേക്ക് പോകുന്നത്.
ഇവിടെയെത്തുന്ന ഭക്തർക്ക് നിരവധി പോരായ്മകളാണുള്ളത്. അവയൊക്കെ സർക്കാരിന്റെ ശ്രദ്ധയിലെത്തിച്ചുകൊണ്ട് പരിഹരിക്കുവാൻ ശ്രമിക്കുമെന്ന് എംഎൽഎ സിറിയക്ക് തോമസ് വ്യക്തമാക്കി. ഇവിടെയെത്തുന്ന അയ്യപ്പ ഭക്തർ വിവിധ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണ്. റോഡ് പൂർത്തീകരിക്കുവാനുള്ള ബാക്കി ഭാഗം എത്രയും വേഗത്തിൽ ഫണ്ട് അനുവദിച്ച് പൂർത്തീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ആവശ്യമായ ബാത്റൂമുകൾ ഇല്ലാത്തതും, വിരിവെക്കുവാനുള്ള സ്ഥലപരിമിതിയുമാണ് ഇവിടുത്തെ പ്രധാന പ്രശ്നങ്ങൾ. ഇതൊക്കെ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിച്ചുകൊണ്ട് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ സിറിയക്ക് തോമസ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി തോമസ്, പഞ്ചായത്ത് അംഗം രെഞ്ചു സജിമോൻ എന്നിവരും എംഎൽഎയോടൊപ്പം സന്ദർശനത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *