പറവൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

പറവൂർ: വെടിമറ സ്വദേശി ഷിജുവിനെ സൗദി അറേബ്യയിലെ ജയിലിൽ നിന്നും മോചിപ്പിക്കാൻ പ്രയത്നിച്ച ഗ്ലോബൽ കെ.എം.സി.സി.( സൗദി) എറണാകുളം ജില്ലാ പ്രസിഡന്റ് നാസർ എടവനക്കാട്,മുസ്‌ലിം ലീഗ് പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള എന്നിവരെ ലീഗ് പറവൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പറവൂർ ലീഗ് ഹൗസിൽ നടന്ന ചടങ്ങ് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എ.അബ്ദുൽകെരിം ഉദ്ഘാടനം ചെയ്തു. ഇരുവരെയും ഷാൾ അണിയിച്ചു. ഉപഹാരങ്ങൾ സമ്മാനിച്ചു.ടൗൺ കമ്മിറ്റി പ്രസിഡന്റ് കെ.എസ്.അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.
ജില്ലാ കൗൺസിൽ അംഗം ടി.കെ. ഇസ്മായിൽ, പട്ടാളം മഹല്ല് പ്രസിഡന്റ് കെ.ബി. കാസിം, കേരള കോൺഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ. ബഷീർ, ലീഗ് വൈപ്പിൻ മണ്ഡലം ട്രഷറർ ഇബ്രാഹിം മദനി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സഹൽ പറവൂർ,പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് അൻവർ കൈതാരം, അയ്യൂബ് ഉസ്താദ് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ഹാറൂൺ ഷാ സുൽത്താൻ സ്വാഗതവും ടൗൺ സെക്രട്ടറി ടി.ബി. സാലി നന്ദിയും പറഞ്ഞു. ഷിജുമോൻ അനുഭവങ്ങൾ വിവരിച്ചു. റെന്റ് എ. കാർ കമ്പനി ആവശ്യപ്പെട്ട മൂന്നേകാൽ ലക്ഷം രൂപ കെ.കെ.അബ്ദുള്ള യുടെ ഇടപെടൽ മൂലം നാസർ എടവനക്കാടിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച് കോടതിയിൽ അടച്ചതിനെ തുടർ നാണ് നാലര മാസത്തിന് ശേഷം ഷിജുമോൻ മോയി തനായത്. നാസർ എടവനക്കാട്, കെ.കെ.അബ്ദുള്ള എന്നിവർ മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *