സ്കൂളിൽ എളള് കൃഷിയുമായി വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട് :ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ എൻ.എസ്.എസിന്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തിൽ സ്കൂളിൽ എള്ള് കൃഷി ആരംഭിച്ചു. എള്ള് കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം കാഞ്ഞങ്ങാട് കൃഷി ഓഫീസർ രമേഷ് കുമാർ നിർവഹിച്ചു..

‘തിലോത്തമ’ എന്ന വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത്. 75 – 80 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഈ ഇനം, വരൾച്ചയെ അതിജീവിക്കാനും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കാനും ശേഷിയുള്ളതാണ്

നല്ലവണ്ണം ഉഴുത് കുമ്മായം ചേർത്ത് നിലം തയ്യാറാക്കി, 30 സെ.മീ അകലത്തിൽ വിത്ത് വിതച്ചാണ് കൃഷി. ജൈവവളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അധിക ജലസേചനം ആവശ്യമില്ലാത്തതിനാൽ വേനൽക്കാല കൃഷിക്ക് ഏറ്റവും അനുയോജ്യമാണിത്.

എള്ളിൽ ധാരാളം കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിനും, ഹൃദയാരോഗ്യത്തിനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും എള്ള് ഉത്തമമാണ് .

നഗരസഭ വാർഡ് കൗൺസിലർമാരായ എൻ ഉണ്ണികൃഷ്ണൻ , കെ ഗീത,
സ്കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ , ഹെഡ് മാസ്റ്റർ ഗിരീഷൻ, എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ പി സമീർ സിദ്ദീഖി , പ്രോഗ്രാം ഓഫീസർ ആർ മഞ്ജു , ദിലീപ് കുമാർ , സി ശാരദ , രഞ്ജിത് കെ പി , സി എം പ്രജീഷ്, അശ്വനി, സുബിത സ്വാതി, ശ്വാമിത പി പി, സനിത എസ് , സിന്ധു പി രാമൻ , വോളന്റിയർമാരായ അക്ഷയ് കെ , മുഹമ്മദ് സി, ഷഹനാദ് കെ , കീർത്തന, വിസ്മയ , ശ്രീദിയ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ

ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ച എള്ള് കൃഷിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ രമേഷ് കുമാർ നിർവഹിച്ചു.

വിളവെടുക്കുന്ന എള്ള് കൊണ്ട് സ്കൂളിൽ എളള് വിഭവങ്ങൾ കൊണ്ട് എള്ള് ഫെസ്റ്റ് നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ . എള്ളിന്റെ ഗുണങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസും നടത്തി . ടീനേജ് പെൺകുട്ടികൾക്ക് എള്ള് വളരെ ഗുണകരമാണ് .ഈ പ്രായത്തിൽ ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും എള്ളിൽ ധാരാളമുണ്ട്.
വിളർച്ച (അനീമിയ) മാറ്റാൻ
ടീനേജ് പെൺകുട്ടികളിൽ ഇരുമ്പിന്റെ കുറവ് സാധാരണമാണ്. എള്ളിൽ ഇരുമ്പ് ധാരാളം ഉണ്ട്. ഇത് ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കും.
ഈ പ്രായം എല്ലുകൾ വളരുന്ന സമയമാണ്. എള്ളിൽ കാൽസ്യം പാലിനേക്കാൾ കൂടുതൽ ഉണ്ട്. ഇത് എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകും. സിങ്ക് കൂടി ഉള്ളതുകൊണ്ട് ഉയരം വെക്കാനും സഹായിക്കും.
ഹോർമോൺ ബാലൻസ് & ആർത്തവ സമയത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ
എള്ളിൽ അടങ്ങിയിരിക്കുന്ന സെസാമിൻ, വിറ്റാമിൻ E എന്നിവ ഹോർമോൺ വ്യതിയാനം മൂലമുള്ള മൂഡ് മാറ്റം, വയറുവേദന എന്നിവ കുറയ്ക്കാൻ സഹായിക്കും. ചൂട് സ്വഭാവം ഉള്ളതുകൊണ്ട് ആർത്തവം ക്രമമായി വരാൻ നാട്ടുവൈദ്യത്തിൽ ഉപയോഗിക്കാറുണ്ട്. ചർമ്മത്തിനും മുടിക്കും
ടീനേജിൽ ഉണ്ടാകുന്ന മുഖക്കുരു പ്രശ്നങ്ങൾക്കും എള്ളിലെ സിങ്കും, ആന്റി ഓക്സിഡന്റുകളും നല്ലതാണ്. മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി തഴച്ചു വളരാനും എള്ള് നല്ലതാണ്.
ഓർമ്മശക്തിക്കും എനർജിക്കും
പഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പ്രോട്ടീൻ, നല്ല കൊഴുപ്പ് (ഒമേഗ-6), ബി-വിറ്റാമിനുകൾ എന്നിവ എള്ളിൽ ഉണ്ട്. ഇത് ഉന്മേഷവും ഓർമ്മശക്തിയും നൽകും.

Leave a Reply

Your email address will not be published. Required fields are marked *