പി.ആർ. രാജുമോനെ അനുസ്മരിച്ചു

പീരുമേട്: ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ അന്തരിച്ച പി.ആർ. രാജുമോന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പീരുമേട് അംബേദ്കർ ഭവനിൽ നടന്ന യോഗത്തിൽ ഐ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.

സി.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് വി.കെ. വിമലൻ, സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ ശശീന്ദ്രൻ, സംസ്ഥാന നേതാക്കളായ പി.എ. ദാമോദരൻ, സജി കമ്പംമേട്, മെൽവിൻ മാത്യു, മാത്യു ഇടമറുക് തുടങ്ങിയവർ പി.ആർ. രാജുമോന്റെ സ്മരണകൾ പങ്കുവെച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *