ഡൽഹി ബഹുജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം.

ജനാധിപത്യം സംരക്ഷിക്കാൻ ഡൽഹി തെരുവുകളിൽ പോരാടുന്ന ഇന്ത്യൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഇ എം എസ് സാംസ്‌കാരിക പഠനകേന്ദ്രം ഏഴിക്കര ക്ലസ്റ്ററും ശാസ്ത്ര സാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഐക്യദാർഢ്യസദസ്സ് എഴുത്താൾ അപർണ ആരുഷി ഉദ്ഘാടനം ചെയ്തു.പറവൂർ നഗരസഭ പ്രതിപക്ഷ കക്ഷി നേതാവ് സി എ രാജീവ് അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ബാലസാഹിത്യകാരൻ എ കെ ജോഷി,പറവൂർ നഗരസഭ മുൻ കൗൺസിലർ സി പി ജയൻ,പറവൂർ നഗരസഭ ഗ്രന്ഥശാലനേതൃസമിതി കൺവീനർ എം എസ് രാജേഷ്,യുക്തിവാദി സംഘം പ്രവർത്തകൻ ടി എസ് സുരേന്ദ്രൻ,കെ കെ ഷിബുകുമാർ,കെ എസ് ഗിരീഷ്, ലൈബ്രറി പ്രസിഡൻ്റ്പി പി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *