പാലാരിവട്ടം സെൻ്റ് മാർട്ടിൻ ഡി പോറസ് ഇടവകക്ക്ഒന്നാം സ്ഥാനം

കൊച്ചി: ഇടപ്പള്ളി ഫൊറോനയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച വിമൺ വെൽഫയർ സർവ്വീസസ് ഇടവക യൂണിറ്റിനുള്ള ട്രോഫി പാലാരിവട്ടം സെൻ്റ് മാർട്ടിൻ ഡി പോറസ് ഇടവക യൂണിറ്റ് കരസ്ഥമാക്കി.
രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഹോളി ഏയ്ഞ്ചൽസ് ചർച്ച് ,മുപ്പത്തടം , സെൻ്റ്
പീറ്റർ ആൻ്റ് പോൾ ചർച്ച്, തായിക്കാട്ടുകര എന്നിവർക്ക് ലഭിച്ചു.

ചങ്ങമ്പുഴ നഗർ ഫാത്തിമ മാതാ ഇടവകയിൽ നടന്ന ഫൊറോന തല വാർഷിക സമ്മേളനം വികാരി ഫാ. കുരുവിള മരോട്ടിക്കൽ ഉദ്ഘാടനം ചെയ്തു. വിമൺ വെൽഫയർ സർവ്വീസസ് ഫൊറോന പ്രസിഡൻ്റ് ഡോ. ഡിന്നി മാത്യു അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ജേക്കബ് പുതുശ്ശേരി വാർഷിക ദിവ്യബലി അർപ്പിച്ചു.

ഫൊറോന ആനിമേറ്റർ സിസ്റ്റർ .അൻസ പുതുശ്ശേരി,ഭാരവാഹികളായ ട്രീസ ജോൺ ,ഷീല ജോസ് ,സിനി റോബിൻ, ലൈസ ജൂഡ്, ട്രസ്റ്റിമാരായ മാരായ പോൾ കുറുപ്പംപാടത്ത്, ജോസഫ് മഠത്തിക്കണ്ടത്തിൽ , വൈസ് ചെയർമാൻ ജോസ് തോമസ് പാറക്കൽ എന്നിവർ പ്രസംഗി ച്ചു . ഫൊറോന തല മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും യോഗത്തിൽ വിതരണം ചെയ്തു.

ഡോ. ഡിന്നി മാത്യു,

പ്രസിഡൻ്റ്
വിമൻ വെൽഫയർ സർവ്വീസസ്
ഇടപ്പള്ളി ഫൊറോന + യൂണിറ്റ്
9447987282

Leave a Reply

Your email address will not be published. Required fields are marked *