കോവളം :പനത്തുറ മുഹൂയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിലെ ഉറുസിന്റെ സമാപന സമ്മേളനം നടന്നു. പനത്തുറ മുസ്ലിം ജമാഅത് ഇമാം മുഹ്സിൻ സഖാഫിയുടെ ഖിറാഅത്തോടുകുടി ആരംഭിച്ച സമ്മേളനം കേരള ഖത്തിബ് &ഖാസി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി ഉദ്ഘാടനം ചെയ്തു. പനത്തുറ മുസ്ലിം ജമാഅത് പ്രസിഡന്റ് മാഹിൻ കോവളം അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ഞാന തപസ്വി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. മതമൈത്രി സംഗീതജ്ഞൻ ഡോ വാഴമുട്ടം ചന്ദ്ര ബാബു, പനത്തുറ റിലീഫ് ഗ്രുപ്പ് ചെയർമാൻ മാഹീൻ പാറവിള, ഉറുസ് കമ്മിറ്റി കൺവീനർ അബ്ദുൽ അസീസ് പാച്ചല്ലൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പനത്തുറ മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി നവാസ് പി എം എസ് സ്വാഗതവും പനത്തുറ മുസ്ലിം ജമാഅത് ജോയിന്റ് സെക്രട്ടറി നവാസ് വെള്ളാർ കൃതജ്ഞതയും പറഞ്ഞു. ചടങ്ങിൽ വീശിഷ്ട അതിഥികളെയും വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിച്ചു. 23/9/2026ബുധനാഴ്ച രാവിലെ നടന്ന ദുആയോടു കുടി ഉറുസിന് സമാപനമായി.
പനത്തുറ മുഹൂയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിലെ ഉറുസിന്റെ സമാപന സമ്മേളനം
