എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ട് – ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളുടെ ഹർജിയാണ് കോടതി തള്ളിയത്.
കേസിൻ്റെ നടപടികൾ ഒക്ടോബർ 15ന് ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഭാഗത്തിൻ്റെ എല്ലാ വാദങ്ങളും തള്ളിയാണ് ജഡ്ജി കെ കെ ബാലകൃഷ്ണൻ വിചാരണയ്ക്ക് ഉത്തരവിട്ടത്. ആകെ 16 പ്രതികളാണ് ഉള്ളത്.
