തിരു. തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ ചാരിറ്റി മ്യൂസിക് സംഘടനയായ പാട്ടിന്റെ കൂട്ടുകാരും വാനമ്പാടികളും കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സുമായി ചേർന്നു ഒന്നിച്ചോണം മാവേലിക്കൊപ്പം സംഘടിപ്പിച്ചു . രാവിലെ പ്രമുഖ സിനിമ താരം സിനി കോലത്തുകര വലിയ അത്തപ്പൂക്കളത്തിൽ തിരി തെളിച്ച് കലാ പരിപാടികൾക്ക് തുടക്കം കുറിച്ചു . വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ അദ്ധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ മുൻ വൈസ് ചെയർമാനും കവിയുമായ വിനോദ് വൈശാഖി ഓണസന്ദേശം നൽകി കവിതകൾ ആലപിച്ചു. മജീഷ്യൻ മനു പൂജപ്പുര മാന്ത്രിക പ്രകടനം നടത്തി ആശംസകൾ നേർന്നു. പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, രക്ഷാധികാരി ഡോ. വേണുഗോപാലൻ നായർ,സെക്രട്ടറിമാരായ നയാസ് ഇല്യാസ്,ഷിബു,വാന മ്പാടികൾ സെക്രട്ടറി സരിത പൈ,എന്നിവർ പ്രസംഗിച്ചു. കലാ കായിക മത്സരങ്ങളും ഓണസദ്യയും നടത്തി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് ബാബാ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നാടക സംവിധായകൻ നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ഫിലിം അക്കാദമി ഡയറക്ടർ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര പിന്നണി ഗായകരായ അലോഷ്യസ് പെരേര, പ്രമീള, പന്തളം ബാലൻ മ്യൂസിക് അക്കാദമി ഡയറക്ടർ ലക്ഷ്മി ബാലൻ, പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ,അഡ്വ. സുനിൽ മണക്കാട് എന്നിവർ പ്രസംഗിച്ചു . മാവേലിയും ഓണക്കളികളും മത്സരങ്ങളും, വടംവലി മത്സരം,സൗജന്യ കരോക്കെ ഗാനമേള, മലയാളി മങ്ക മത്സരം,തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഫ്യുഷൻ ഡാൻസ്, ഓർക്കെസ്ട്രാ ഗാനമേള എന്നിവയും സംഘടിപ്പിച്ചു.
ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്നു.
