മേനക സുരേഷ് വീണ്ടും അഭിനയരംഗത്തേക്ക്
തൊടുപുഴ: സഞ്ജീവ് ശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഒരു കൊറിയൻ കൺഫ്യൂഷൻ’ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. പൂജ ചടങ്ങുകൾക്കും ഉദ്ഘാടനത്തിനും ശേഷമാണ് ചിത്രീകരണത്തിന് തുടക്കമായത്. എപിക് സ്റ്റുഡിയോസും ബീക്കൺ മീഡിയയും ട്രൈപോഡ് മോഷൻ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മേനക സുരേഷ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേനകയ്ക്കൊപ്പം കൊറിയൻ താരം അമി ജങും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ആദിത്യ പിറ്റി, മനോജ് നരേന്ദർ മദ്നാനി, വിവേക് കൃഷ്ണാനി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപ്തി പിള്ള ശിവനാണ്. പ്രതീഷ് ലാൽ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ബിനു പപ്പു, പ്രിയങ്ക നായർ, അഞ്ജന അപ്പുക്കുട്ടൻ, കുഞ്ഞികൃഷ്ണൻ, സുരേഷ് കുമാർ, വാസു ബോസ്, ഭദ്ര നായർ, ശ്രീവല്ലി പ്രതീഷ്, രഞ്ജി മിത്ര, ഭാസി, ബിട്ടു, സൂര്യകാന്ത്, അഭയലക്ഷ്മി, സിദ്ധാൻഷു, അൽഫോൺസ് പുത്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
സുധീർ സുരേന്ദ്രൻ ഛായാഗ്രഹണവും സോണി ശശാങ്കൻ എഡിറ്റിംഗും വി.എഫ്.എക്സും നിർവഹിക്കുന്നു. അനിൽ ലാലിന്റെ വരികൾക്ക് ഗുൽരാജ് സിംഗ് സംഗീതം പകരുന്ന ചിത്രത്തിലെ ഗാനങ്ങൾ വാർണർ മ്യൂസിക് ഇന്ത്യ പുറത്തിറക്കും. ഉമേഷ് എസ്. നായർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ബിനോയ് ബെന്നി സൗണ്ട് ഡിസൈനറായും പ്രവർത്തിക്കുന്നു. ചിത്രത്തിലെ കൊറിയൻ സംഭാഷണങ്ങൾ ഒരുക്കുന്നത് പൂർണ കൃഷ്ണനാണ്.
ജയൻ ക്രയോൺ (പ്രൊഡക്ഷൻ ഡിസൈൻ), രതീഷ് ചമ്മർവട്ടം (കോസ്റ്റ്യൂം), ബൈജു ശശികല (മേക്കപ്പ്), സിൻജോ ഒറ്റത്തയ്ക്കൽ (പ്രൊഡക്ഷൻ കൺട്രോളർ), ശേഖർ (കൊറിയോഗ്രഫി), വിനോദ് ഉണ്ണിത്താൻ (സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ), ജിഷ്ണു സന്തോഷ് (സ്റ്റിൽസ്), ആന്റണി സ്റ്റീഫൻ (ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ്, പി.ആർ.ഒ ചുമതലകൾ നിർവഹിക്കുന്നത്.
