ഇന്നലെ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്ത്രീകൾക്ക് യാത്ര സൗജന്യം നൽകുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതി ആര് എതിർത്താലും നിർത്തലാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പ്രസ്താവിച്ചു ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുവെന്നും അതിനോടൊപ്പം നിൽക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരെ ചേർത്തുനിൽക്കുന്ന സമീപനമാണ് സർക്കാരിന്റേതൊന്നും മന്ത്രി കൂട്ടിച്ചേർത്തു . സംസ്ഥാന പ്രസിഡണ്ട് എ പി ജിനൻ ,അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ രാജൻ വി പൊഴിയൂർ ,മഹമൂദിയ തൃശ്ശൂർ ,ബൈഷിവർക്കല ,സുനിൽ ദത്ത് സുകുമാരൻ , അനിൽ രാഘവൻ ,ശ്രീലക്ഷ്മി ശരൺ തുടങ്ങിയവർ പ്രസംഗിച്ചു
പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ട്രാൻസ് പോർട്ട് ബസിൽ സൌന്യ യാത്രാസൌകര്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി സി.പി.ജോൺ പ്രസ്താവിച്ചു.*
